….. എന്നോടൊന്നും പറഞ്ഞില്ല……
…. നിനക്ക് ചോദിച്ചു കൂട്ടായിരുന്നോ?… എങ്ങനെയെങ്കിലും ആ പൈസ കിട്ടിയിരുന്നെങ്കിൽ…….
…. രണ്ടു മാസം കൊണ്ട് കിട്ടും എന്നല്ലേ ഇപ്പോൾ പറഞ്ഞത്…. പിന്നെ ഞാൻ എന്തു ചോദിക്കാൻ?…..
…… ഇവിടെ ഇരുന്ന് എന്ത് ചെയ്യാനാ?….ആകെ കൂടി പറയാൻ അജിയേട്ടൻ ഒരാളാണ് ഉള്ളത്……
….. മോള് വരാൻ നേരമായി… ഞാൻ അവിടെ ചെന്ന് നിൽക്കട്ടെ……
രാജീവൻ പതം പറയാൻ തുടങ്ങുമ്പോൾ ധന്യ പതുക്കെ പുറത്തേക്ക് ഇറങ്ങി..എൽകെജിയിൽ പഠിക്കുന്ന മോൾ വരുന്ന സ്കൂൾ ബസ് നോക്കി വീടിന് പുറത്തെ റോഡരികിൽ നിൽക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞ് ഒഴുകുകയായിരുന്നു….
ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്ന രാജീവന് ഒരപകടം പറ്റിയത് ഏതാണ്ട് എട്ടു മാസങ്ങൾക്ക് മുമ്പാണ്….. ഗുരുതരമായ പരിക്കുകൾ പറ്റിയ അയാൾ രണ്ടു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷവും ഏറെ നാളത്തെ പരിചരണവും വില കൂടിയ മരുന്നുകളുടെ ഉപയോഗത്തിനും ശേഷമാണ് വീൽചെയറിൽ ഇരിക്കാനും സ്വയം ഉരുട്ടി പോകാനും അയാൾ പ്രാപ്തനായത്….. ആശുപത്രി ചിലവുകൾ എല്ലാം വഹിച്ചെങ്കിലും രാജീവന് കൊടുക്കാനുളള നഷ്ടപരിഹാരം കമ്പനി ഇതുവരെ കൊടുത്ത് തീർത്തിരുന്നില്ല…. അൽപസ്വൽപം സാമൂഹിക പ്രവർത്തനം ഒക്കെയുള്ള, താൻ ഒരു ജേഷ്ഠനെ പോലെ കാണുന്ന അജയ് അതൊക്കെ ശരിയാക്കി കൊടുക്കും എന്ന വിശ്വാസത്തിലാണ് രാജീവൻ ഇപ്പോഴും ജീവിക്കുന്നത്…. അത് കിട്ടിയിട്ട് വേണം അയാൾക്ക് ഇനിയും പണി പൂർത്തിയായിട്ടില്ലാത്ത തന്റെ വീടിന്റെ കടങ്ങൾ വീട്ടുവാൻ….
ദുബായിൽ സ്വന്തമായി ബിസിനസ് ചെയ്യുന്ന അജയ് അത്യാവശ്യം പിടിപാടും പൈസയും ഉള്ള ആളായിരുന്നു….. ഏതാണ്ട് രണ്ടു വർഷത്തെ പരിചയം രാജീവന് അയാളുമായി ഉണ്ടായിരുന്നു….
ആ പരിചയത്തിന്റെ പുറത്താണ് അപകടം സംഭവിക്കുന്നതിന് മൂന്നു നാലു മാസങ്ങൾക്ക് മുമ്പ് വിസിറ്റിംഗ് വിസയിൽ ധന്യയെയും മോളെയും രാജീവൻ ദുബായിൽ കൊണ്ടു പോയി അജയ് കുടുംബമായി താമസിക്കുന്ന ഫ്ളാറ്റിൽ രണ്ടു മാസം താമസിച്ചത്….
…… എന്റെ രാജീവാ ഞാൻ അല്ലേ പറയുന്നത്….. താൻ ധൈര്യമായി കൊണ്ടുവാ…താമസ സൗകര്യം എന്റ വക ഫ്രീ…..
….. എന്നാലും അജിയേട്ടാ അനിതേച്ചിക്കും കുട്ടികൾക്കും അതൊരു ബുദ്ധിമുട്ട് ആവില്ലേ?….
Odukkam vannu രണ്ടാം ഭാഗം
അടിപൊളിയായിട്ടുണ്ട്
ദേവകി അന്തർജ്ജനത്തിന്റെ അവസാന കഥ ആയിരുന്നോ ഈ പാർട്ട്
Hey there, can you post the next part soon?
മാഡം ബാക്കി ഒന്ന് എഴുതൂ
ഒരു പാർട്ടിൽ അവസാനിപ്പിച്ചോ ?
ഒരു വർഷം ആകുന്നു ആദ്യ ഭാഗം എഴുതിയിട്ട് . കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
Hallo madam.. where is the ബാക്കി Of the story
Vallathum nadakkoo? bakki evade
പ്രിയപ്പെട്ട ദേവിക അന്തർജനം ഇതിന്റെ ബാക്കി ഭാഗം ഉണ്ടാകുമോ മാസം രണ്ട് കഴിഞ്ഞു കാത്തിരിക്കാൻ തുടങ്ങിയിട്ട്
ഒരു മാസം ആകാൻ പോകുന്നു ഇനിയെങ്കിലും ഒന്ന് ബാക്കി ഭാഗം ഇടുമോ .തിരക്കുള്ള ആളാണെങ്കിൽ ഇതുപ്പോലെ ഓരോ പാർട്ട് എഴുതുന്നതിന് പകരം ഒറ്റ പാർട്ടിൽ കഥ അവസാനിപ്പിച്ചാൽ നന്നായിരിക്കും ഇതു പോലെ ഞങ്ങൾക്ക് ക്ഷമ ഇല്ലാതെ കാത്തിരിക്കണ്ടല്ലോ
ഒരുപാട് തിരക്കുള്ള കഥാകൃത് ആണെന്ന് തോന്നുന്നു.. വല്ലപ്പോഴും വരും.. ഉഗ്രൻ ഒരു കഥ അങ്ങ് എഴുതും