ഒരു പഴയ സ്കൂൾ യൂണിഫോം നീല പാവാടയും മഞ്ഞ ലൂസ് ടീഷർട്ടും ആയിരുന്നു അവളുടെ വേഷം.
അവൾക്കുള്ള പ്രഭാത ഭക്ഷണം അവിടെ മേശപ്പുറത്തു വച്ചിട്ട് ഞാൻ അവളുടെ പുറകിൽ ചെന്നു നിന്നു. അവൾ അടുപ്പിൽ തിളക്കാൻ വച്ച പാലും നോക്കി നിൽക്കുവായിരുന്നു.
“എന്താ ചേട്ടായി കഴിക്കാൻ? എനിക്ക് വിശക്കുന്നു.” അവളുടെ ചിണുങ്ങിയുള്ള ചോദ്യം കേൾക്കാൻ നല്ല രസമായിരുന്നു.
“നല്ല പഴമുണ്ട്. തത്കാലം അത് തിന്നോ. പാല് വരുമ്പോ ചായ ഇട്ടു തരാം.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആദ്യം അവൾക്കു കാര്യം മനസിലായില്ല. പിന്നെ തിരിഞ്ഞു എന്നെ നോക്കിക്കൊണ്ടു പറഞ്ഞു “വൃത്തികെട്ടവൻ… എനിക്ക് വേണ്ട ഇങ്ങേരുടെ പഴവും പാലും… കാര്യമായിട്ട് ചോദിക്കുമ്പോഴാ വൃത്തികേട് പറയുന്നേ…” അതും പറഞ്ഞു എൻ്റെ കൈയ്യിൽ ഒരു നുള്ളു വച്ച് തന്നു.
ദിയയുടെ എന്നും രാവിലത്തെ ഭക്ഷണം ബ്രെഡും ജാം മാത്രമാണ്. അതുകൊണ്ടു അവൾക്കു പ്രശ്നമില്ല. ഇവൾ എന്നെ പോലെത്തന്നെയാണ്. പക്ഷെ മമ്മി നല്ല ഇടിയപ്പവും ചിക്കൻ സ്റ്റു ഒക്കെ തന്നു വിട്ടിട്ടുണ്ട്. മരുമോളോട് സ്നേഹം കൂടുതൽ കാണിക്കുന്നില്ലേ എന്നൊക്കെ ഒരു തോന്നൽ മനസ്സിൽ തോന്നി. അതൊക്കെ എന്നെ സന്തോഷിപ്പിച്ചതല്ലാതെ ഒട്ടും ബുദ്ധിമുട്ടിച്ചില്ല.
“നീ ഇവിടെ ഇരിക്ക് പെണ്ണെ. ഞാൻ വാരിത്തരാം നിനക്ക്.” അതും പറഞ്ഞു ഞാൻ അവള് പിടിച്ചു അവിടെ മേശയ്ക്കടുത്തുള്ള കസേരയിൽ പിടിച്ചിരുത്തി. പാല് തിളച്ചു വന്നതും ഗ്യാസും ഓഫ് ചെയ്തു ഒരു പ്ലേറ്റും എടുത്തു കൊണ്ട് ഞാൻ അവളുടെ അടുത്തായി ഇരുന്നു. കൊണ്ട് വന്ന ഭക്ഷണമെല്ലാം പ്ലേറ്റിൽ വിളമ്പി. എന്നിട്ടു അവൾ ഇരുന്ന കസേരയിൽ പിടിച്ചെന്നോടു അടുപ്പിച്ചു. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ എൻ്റെ മുന്നിൽ അടങ്ങിയിരുന്നു. അല്പം ഇടിയപ്പം സ്റ്റുവിൽ മുക്കി അവളുടെ മുഖത്തോടു അടുപ്പിച്ചതും അവൾ വാ തുറന്നു തന്നു. ഒരുപാട് സ്നേഹം നിറഞ്ഞ ഒരു നിമിഷമായിരുന്നു എനിക്കതു. എൻ്റെ കൊച്ചിന് ഭക്ഷണം വാരിക്കൊടുക്കാനുള്ള ഭാഗ്യം… കർത്താവിനോടു നന്ദി പറഞ്ഞു കൊണ്ട് അവൾക്കു ഭക്ഷണം കൊടുത്തു. ഇടയ്ക്കു ഒന്ന് രണ്ടു കടിയും കിട്ടി. ഭക്ഷണം കൈയ്യിൽ പിടിക്കുമ്പോൾ അവൾ അത് കഴിക്കാൻ വാതുറക്കാതെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ദേഷ്യവും വന്നു. പക്ഷെ ആ ദേഷ്യത്തിലും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.
Please continue bro…
നന്നായിട്ടുണ്ട് കേട്ടോ
ഈ കഥ ഇറോടിക്ക് ലൗ സ്റ്റോറി ആക്കി എഴുതിയാൽ അടിപെളിയായിരിക്കും
ഇത് കൊള്ളട്ടെ ആതിരക്കുട്ടിയെ… പ്രണയത്തിന്റെ സ്വാദിൽ കാമാഗ്നി ജ്വലിപ്പിച്ചു. ഇയ്യാളുടെ എഴുത്തുകൾ ഇഷ്ടപ്പെട്ടു വരുന്നു. ഇനിയും എഴുതുക.