ദിവ്യാനുരാഗങ്ങൾ 1 [Athirakutti] 174

ദിവ്യാനുരാഗങ്ങൾ 1

Divyanuragangal Part 1 | Author : Athirakutti


ഞാൻ പ്ലസ് ടു പഠിക്കുന്ന കാലത്താണ് എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നുന്നത്. അതും എൻ്റെ വീടിൻ്റെ രണ്ടു വീട് താഴെ താമസിക്കുന്ന പെൺകുട്ടി. കാര്യങ്ങളെ കൂടുതൽ കൊഴപ്പിക്കാനായി അവിടുത്തെ അങ്കിളും എൻ്റെ അച്ചായിയും (അച്ഛൻ) ഒരേ സ്ഥലത്താണ് ജോലി ചെയ്യുന്നതും.

അവർ ഇവിടെ വീട് വച്ച് താമസം തുടങ്ങിയിട്ട് മൂന്നു വർഷമേ ആയിട്ടുള്ളു. അന്നവൾ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. ഇപ്പൊ പത്തൊക്കെ കഴിഞ്ഞു പ്ലസ് വൺ അഡ്മിഷനായി കാത്തിരിക്കുന്നു. ഇവിടെ വീട്ടിൽ ഇടയ്ക്കു എല്ലാവരുമായി വരുമ്പോഴാണ് ഞാൻ കൂടുതൽ അടുത്ത് കണ്ടിട്ടുള്ളത്. അവൾക്കു ഒരു അനിയത്തി കൂടെ ഉണ്ട്.

അവളുടെ പേര് തന്നെയാണ് എനിക്കവളോട് ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു പേരാണവൾക്കു.. ദിവ്യ… മുഴുവൻ പേര് ദിവ്യ രാജൻ എന്നാണ്. രാജൻ എന്നത് അങ്കിളിൻ്റെ പേരാണ്. സുശീല എന്നായിരുന്നു ആന്റിയുടെ പേര്. അവളുടെ അനിയത്തി ദിയ രണ്ടു വയസിനു ഇളയതാണ്.

ഞങ്ങൾ അധികം സംസാരിച്ചിട്ടൊന്നുമില്ല. വീട്ടിൽ എല്ലാവരുമായി വരുമ്പോൾ അവൾ അമ്മയുടെ കൂടെ തന്നെ കറങ്ങി നടക്കും. എൻ്റെ മമ്മി അവളുടെ അമ്മയുമായി സംസാരിച്ചിരിക്കുമ്പോൾ, അങ്കിളും അച്ചായിയും രണ്ടു പെഗ്ഗും അടിച്ചു സംസാരിച്ചിരിക്കുകയാണ് പതിവ്.

എൻ്റെ പേര് പറഞ്ഞില്ലല്ലോ. ഞാൻ ആൻസൺ. വീട്ടിൽ അനു എന്ന വിളിക്കാറ്. ആദ്യമൊക്കെ ദേഷ്യമുണ്ടായിരുന്നു അത് കേൾക്കുമ്പോ. ഒരു പെണ്ണിൻ്റെ പേര്. ഇപ്പൊ പിന്നെ അങ്ങ് ശീലമായി.

ദിവ്യയോട് ഇഷ്ടം തോന്നുന്നത് ഒരു വർഷം മുന്നെയാണ്. അന്ന് ഒരു ഓണത്തിന് അവൾ കാസവുള്ള പാട്ടുപാവാടയുടുത്തു ഞങ്ങളെ സദ്യക്ക് വീട്ടിലേക്കു ക്ഷണിക്കാൻ വന്നിരുന്നു. ആ കാഴ്ച ഇപ്പോഴും എൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

ആളെ കാണാൻ അത്ര സൗന്ദര്യ റാണി ഒന്നും അല്ല. പക്ഷെ എനിക്കിഷ്ടമുള്ള അല്ലെങ്കിൽ എൻ്റെ മനസ്സിൻ്റെ ഉള്ളിൽ എവിടെയൊക്കെയോ സൂക്ഷിച്ചിരുന്ന ഒരു പെൺ സങ്കൽപം. അതായിരുന്നു അന്ന് സ്വയം പ്രകടമായി മുന്നിൽ നിന്നതു. അവൾ വീട്ടിലേക്കായിരുന്നില്ല വന്നു കയറിയത്. എൻ്റെ ഹൃദയത്തിലേക്കായിരുന്നു.

The Author

4 Comments

Add a Comment
  1. Please continue bro…

  2. നന്നായിട്ടുണ്ട് കേട്ടോ

  3. ഈ കഥ ഇറോടിക്ക് ലൗ സ്റ്റോറി ആക്കി എഴുതിയാൽ അടിപെളിയായിരിക്കും

  4. ഇത് കൊള്ളട്ടെ ആതിരക്കുട്ടിയെ… പ്രണയത്തിന്റെ സ്വാദിൽ കാമാഗ്നി ജ്വലിപ്പിച്ചു. ഇയ്യാളുടെ എഴുത്തുകൾ ഇഷ്ടപ്പെട്ടു വരുന്നു. ഇനിയും എഴുതുക.

Leave a Reply to രേവതി Cancel reply

Your email address will not be published. Required fields are marked *