ദിവ്യാനുരാഗങ്ങൾ 1 [Athirakutti] 181

അവളെ നോക്കി അമ്പരന്നു നിന്നതു കണ്ടു അവൾ ചിരിച്ചു കൊണ്ടായിരുന്നു അകത്തേക്ക് കയറിയത്. ചെറിയ ഒരു ചന്ദന കുറി തൊട്ടിട്ടുണ്ടായിരുന്നു. അതിനു തൊട്ടു താഴെയായി ഒരു വരപോലെ ചെറിയ കരി കൊണ്ടുള്ള കുറി. അതിനു താഴെ ഒരു കടുകുമണിയേക്കാൾ അല്പം കൂടി വലിപ്പത്തിൽ ഉള്ള ഒരു പൊട്ട്. കാതിൽ ഒരു കുഞ്ഞു മൂക്കുത്തിയും, കഴുത്തിൽ ഒരു കനം കുറഞ്ഞ സ്വർണ ചെയിനും.

ആൾക്ക് ഒരു ഇരുണ്ട നിറം ആണുള്ളത്. മെലിഞ്ഞ ശരീരം. അധികം മുഴുപ്പൊന്നും ഇല്ലാത്ത ശരീരം. മാറിടം എന്നത് ഒരു ചെറിയ മുഴുപ്പ് മാത്രം. പക്ഷെ ഇതൊക്കെ ഞാൻ നോക്കി ശ്രദ്ധിച്ചത് പിന്നീടായിരുന്നു. കാരണം അവളുടെ അഴക് മുഴുവനും അവളുടെ കണ്ണുകളിലും അവളുടെ പുഞ്ചിരിയിലുമായിരുന്നു. എത്ര വിഷമത്തിൽ ഇരുന്നാലും ആ പുഞ്ചിരി ഒന്ന് മനസ്സിൽ ഓർത്താൽ ഒരു സന്തോഷം ഉള്ളിൽ നിറയുമായിരുന്നു.

അതായിരുന്നു ദിവ്യ.

ഞാൻ കുറെ നാൾ ആ ഇഷ്ടം ആരോടും പറയാതെ ഉള്ളിൽ കൊണ്ട് നടന്നു. ഒരു ദിവസം സഹികെട്ടിട്ടു വരുന്നത് വരട്ടെ എന്ന് കരുതി ഇഷ്ടം അവളെ അറിയിക്കാൻ തന്നെ തീരുമാനിച്ചു. അന്നാകട്ടെ ആകെ ഫോൺ എന്ന് പറയുന്നത് ലാൻഡ് ഫോൺ മാത്രമാണ്. ചിലരൊക്കെ കോളർ ഐഡി ഉള്ള ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്.

ഇവരുടെ വീട്ടിൽ ഉള്ള ഫോണും അതുപോലത്തെ ആയതുകൊണ്ട് തന്നെ ഫോൺ വിളിക്കാനും മാത്രം ധൈര്യം വന്നില്ല. അതുകൊണ്ടു തന്നെ കത്തെഴുതാം എന്ന് തീരുമാനിച്ചു. ഒരു ദൈർഖ്യമേറിയ കത്തായിരുന്നു എഴുതിയത്.

അതും ഇംഗ്ലീഷിൽ. ഭാഷ മോശമാല്ലാത്തതുകൊണ്ടു തന്നെ അതിൽ എൻ്റെ ഉള്ളിലെ അടക്കി വച്ചിരുന്ന ഭാവങ്ങളും ഇഷ്ടവും ഒക്കെ എഴുതി അറിയിച്ചു. എന്നിട്ടും പേര് സ്വന്തം പേര് വച്ചില്ല. അതിനു പല കാരണങ്ങൾ ഉണ്ട്. ഇന്ന് അത് തുറന്നു പറയാൻ ഒരു ചമ്മലും ഇല്ല.

കാണാൻ ചുറുചുറുക്കുള്ള ചെക്കന്മാരുടെ ഏഴയലത്തുകൂടെ പോലും ഞാൻ എത്തില്ല. പൊക്കം ഉണ്ടെന്നുള്ളതല്ലാതെ ഒരു പെണ്ണും രണ്ടാമത് എന്നെ ഒന്ന് നോക്കും എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കും എന്നെ അത്രയ്ക്ക് ഇഷ്ടമില്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ടും കൂടിയാണ് പേര് മാറ്റി വച്ച് കത്തെഴുതിയത്.

The Author

4 Comments

Add a Comment
  1. Please continue bro…

  2. നന്നായിട്ടുണ്ട് കേട്ടോ

  3. ഈ കഥ ഇറോടിക്ക് ലൗ സ്റ്റോറി ആക്കി എഴുതിയാൽ അടിപെളിയായിരിക്കും

  4. ഇത് കൊള്ളട്ടെ ആതിരക്കുട്ടിയെ… പ്രണയത്തിന്റെ സ്വാദിൽ കാമാഗ്നി ജ്വലിപ്പിച്ചു. ഇയ്യാളുടെ എഴുത്തുകൾ ഇഷ്ടപ്പെട്ടു വരുന്നു. ഇനിയും എഴുതുക.

Leave a Reply

Your email address will not be published. Required fields are marked *