അടുത്ത ദിവസം പേടിയും ആകാംഷയും ഒക്കെ നിറഞ്ഞു സമയം എങ്ങനൊക്കെയോ തള്ളി നീക്കി. രാവിലെ പള്ളിയിൽ പോയപ്പോഴും പ്രാർത്ഥിക്കാൻ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളു. “കർത്താവേ ആ കൊച്ചിനെ എനിക്ക് തരണേ… ഞാൻ സ്നേഹിക്കുന്ന പോലെ അവൾ എന്നെയും സ്നേഹിക്കണേ…” ഇത് എത്ര തവണ മനസ്സിൽ പ്രാർത്ഥിച്ചിട്ടുണ്ടെന്നു ഒരു പിടിയും ഇല്ല.
ഒടുവിൽ ദിവ്യയെ വിളിക്കാനുള്ള സമയമായി. ഫോൺ വിറച്ചു വിറച്ചാണ് എടുത്തത്. ഓരോ അക്കങ്ങളും ഡയൽ ചെയ്യുമ്പോഴും ഉള്ളിലെവിടെയോ പ്രാർത്ഥിച്ചു. അവൾ എടുക്കരുതേ എന്ന്. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് തന്നെ ആദ്യത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.
“ഹലോ… ദിവ്യാ…?” എൻ്റെ ആ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു ഉത്തരം.
“മറുപടി കേൾക്കാൻ വേണ്ടിയായിരുന്നു വിളിച്ചത്. ഇയ്യാൾക്കെന്തു തോന്നുന്നു?” ഞാൻ ചോദിച്ചു.
“അറിയില്ല… അങ്ങനൊന്നും ഞാൻ ചിന്തിച്ചിട്ടില്ല… ഇപ്പൊ പഠിത്തം മാത്രമാണ് എൻ്റെ ചിന്ത… ഇതൊക്കെ ഒരു ജോലിയൊക്കെ ആയി കഴിഞ്ഞിട്ടല്ലേ ചിന്തിക്കേണ്ടേ?” ദിവ്യ ഒരു ധർമ്മസങ്കടത്തിലെന്ന പോലെയായിരുന്നു പറഞ്ഞത്.
“എനിക്കതൊന്നും അറിയില്ലടോ… ഉള്ളിൽ തോന്നിയതെല്ലാം ഞാൻ ആ പേപ്പറിൽ എഴുതിയിട്ടുണ്ട്. അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല. എന്നെ തിരികെ ഇഷ്ടപ്പെടണം എന്നൊന്നും ഞാൻ വാശി പിടിക്കില്ല. എന്നെ കണ്ടിഷ്ടപ്പെടാൻ ഇത്തിരി ബുദ്ധിമുട്ടും ആരായാലും. ആ അപകർഷതാബോധത്തേക്കാളൊക്കെ വലുതാണ് തന്നോട് തോന്നിയ ഇഷ്ടം. അത് മാത്രം കാരണമാണ് ഞാൻ അതൊക്കെ തന്നെ അറിയിക്കണം എന്ന് കരുതിയത്. കാര്യമാക്കണ്ടാട്ടൊ. പക്ഷെ ഇതൊക്കെ പഠിത്തം കഴിഞ്ഞേ തോന്നാവു എന്നൊന്നും എൻ്റെ മനസിന് അറിയില്ല. തോന്നിയതൊന്നും മാറാത്തതും ഇല്ല. ഇല്ലെങ്കിൽ ഒരു കൊല്ലം മുന്നേ തന്നെ മാറണമായിരുന്നു. എന്തായാലും താങ്ക്യൂ….” അത്രയും പറഞ്ഞു അപ്ലനേരം ഒരു മിണ്ടാട്ടവും ഇല്ലാതായപ്പോൾ ഞാൻ തന്ന ഫോൺ കട്ട് ചെയ്തു.
ഫോൺ വച്ച് ഒരു മിനിറ്റ് കഴിഞ്ഞതും തിരിച്ചു ഫോൺ ശബ്ദിച്ചു.
“ഹാലോ…” ഞാൻ ചോദിച്ചതും അവിടുന്ന് ഞാൻ കേൾക്കാൻ കൊതിച്ച ശബ്ദം…
“ഇത് ഞാനാ… ദിവ്യ… എന്തിനാ ഫോൺ വെച്ചേ?” ദിവ്യയുടെ പരിഭവത്തോടെയുള്ള ഒരു ചോദ്യം.
“ഞാൻ കരുതി ഇയ്യാൾക്ക് ഇതൊന്നും ഇഷ്ടമായില്ലന്നു. എന്തിനാ വെറുതെ കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നെ? അതാ പിന്നെ അങ്ങ് കട്ട് ആക്കിയേ..” ഞാൻ പറഞ്ഞു.
Please continue bro…
നന്നായിട്ടുണ്ട് കേട്ടോ
ഈ കഥ ഇറോടിക്ക് ലൗ സ്റ്റോറി ആക്കി എഴുതിയാൽ അടിപെളിയായിരിക്കും
ഇത് കൊള്ളട്ടെ ആതിരക്കുട്ടിയെ… പ്രണയത്തിന്റെ സ്വാദിൽ കാമാഗ്നി ജ്വലിപ്പിച്ചു. ഇയ്യാളുടെ എഴുത്തുകൾ ഇഷ്ടപ്പെട്ടു വരുന്നു. ഇനിയും എഴുതുക.