എന്നാൽ നാളെ മുതൽ ജോലിക്ക് പോരെ. തോട്ടങ്ങൾ നോക്കി നടത്തണം.അതൊക്കെ പരിചയമുണ്ടോ. അവൻ ആശ്വാസത്തോടെ ഇല്ല എന്ന് പറഞ്ഞു. സാരമില്ല അച്ഛൻ കയ്യിലേൽപ്പിച്ച ആളല്ലേ. ഞാൻ എല്ലാം പഠിപ്പിച്ച തരാം. തൊട്ടപ്പുറത്തെ ഔട്ട് ഹൗസ് ചൂണ്ടി ജോസഫ് പറഞ്ഞു. നിനക്ക് അവിടെ താമസിക്കാം. അവനെ സംബന്ധിച്ച് കൈ വന്ന സുഖസൗകര്യത്തിനേക്കാൾ ഫാദർനെ വിട്ടുപിരിയുന്നതിലെ സങ്കടമായിരുന്നു.
അവന്റെ ബുദ്ധിമുട്ട് അന്നാമ്മ കാണുന്നുണ്ടായിരുന്നു. മക്കൾ എവിടെ കണ്ടില്ലല്ലോ. സാറ കോളേജ് പോയേക്കുവാ എത്താനാവുന്നെ ഒള്ളു. ജിനി ഇവിടെ പനിപിടിച്ചു കിടക്കുവാണ്. (സാറ 20 വയസ്സ്, ജോസഫിന്റേം അന്നയുടെയും ആദ്യത്തെ കൊച്ച്, അടുത്തുള്ള കോളേജിൽ Nursing പഠിക്കുന്നു, രണ്ടാമത്തെ ജിനി 18 വയസ്സ്, പ്ലസ് ടു പഠിക്കുന്നു) ജോസഫെ അന്നാമ്മേ എന്നാൽ ഞങ്ങളിറങ്ങുവാ. അവരോട് എന്റെ അന്വേഷണം ഒന്ന് പറഞ്ഞേക്ക്.
ശെരി അച്ചോ അന്ന മറുപടി കൊടുത്തു. വാടാ നമുക്ക് ഇറങ്ങാം. അവർ മുറ്റത്തേക്കിറങ്ങി റോഡിലേക്ക് നടന്നു. ഗേറ്റ് തുറക്കാൻ കൈ വെച്ച ഫിലിപ്പിന്റെ കൈയുടെ മുകളിൽ മറ്റൊരു കൈ വീണത്!. പെണ്ണിന്റെ കൈ ആണെന്ന് മനസ്സിലാക്കിയതും ഫിലിപ്പ് അവന്റെ കൈ പിന്നോട്ട് വലിച്ചു, അവളും. കുറച്ചു സെക്കന്റുകൾക്ക് ശേഷം അവൾ ഗേറ്റ് തുറന്നു… അവളെ കണ്ടതും രണ്ടുപേരുടെ കണ്ണുകൾ ഉടക്കി.
അവന്റെ മുഖത്തിന്റെ സൗന്ദരത്തിലേക് അവൾ നോക്കി നിന്നു. വെളുത്ത, മെലിഞ്ഞ, നീളമുള്ള ജോ ലൈൻ ഉള്ള നിഷ്കളങ്ക മുഖം. കുറച്ചു സെക്കണ്ടുകൾ അവൾ നോക്കി നിന്നു. അവനും അവൾ ഒരു ആശ്ചര്യമായിരുന്നു. നീളം കൂടിയ ജോ ലൈൻ, വെളുത്തു ചുവന്ന നിറം, നീണ്ട മൂക്കുകൾ, വിടർന്ന കണ്ണുകൾ, റോസ് ചുണ്ടുകൾ എല്ലാം കൊണ്ടും ഒരു മാലാഖ പോലെ തോന്നി. അവൾ പെട്ടെന്ന് നോട്ടം മാറ്റി അച്ഛനെ ശ്രദ്ധിച്ചു.
