ഫാദർ എപ്പോ വന്നു. കുറച്ചു നേരമായി സാറ കൊച്ചേ. സാറ, അവൻ മനസ്സിൽ പറഞ്ഞു. അച്ഛൻ തുടർന്നു ജോസഫിനെ കാണാൻ വന്നതാ. ഇവന് ഒരു ജോലിക്ക് വേണ്ടി. ഇതാരാണ് ഫാദർ സാറ തിരക്കി. കർത്താവു എനിക്ക് തന്ന ഒരാനുഗ്രഹമാണിവൻ സാറ കൊച്ചേ. സാറ ഒന്നുകൂടെ ഫിലിപ്പിനെ നോക്കി. ചെറിയ ഒരു പുഞ്ചിരി നൽകി.
അവൻ തിരിച്ചും. എന്നാൽ ഞങ്ങളിറങ്ങുവാ. ശെരി ഫാദർ. അവൾ അകത്തേക്കും അച്ഛനും ഫിലിപ്പും പുറത്താക്കും. അവൾ കടന്ന് പോയപ്പോൾ പ്രേത്യേക ഒരു സുഗന്ധം കാറ്റിൽ അലയടിച്ചെത്തി. ഫിലിപ്പിന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവൻ ആ പുതിയ അനുഭൂതിയെ മനസ്സിലേക്ക് ആവാഹിച്ചു അച്ഛനൊപ്പം പത്രോസിനെ കാത്ത് നിന്ന്….👻
തുടരും…………
ആദ്യമായിട്ട് എഴുതിയതാണ് എഴുത്തിനെ കുറിച്ച് അറിയിവില്ല മനസ്സിൽ തോന്നിയത് അതേപോലെ പകർത്തിയിട്ടുണ്ട്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.
