ദൂരങ്ങളിലേക്ക് 3🍃[പട്ടം] 184

 

പത്രോസ് പോയതും, മുറ്റം പെട്ടെന്ന് അല്പം കൂടി ശാന്തമായി. ആ ശാന്തതയിൽ ഫിലിപ്പ് ഒരുപാട് ചെറിയവനായി തോന്നി.

 

 

വാതിൽ തുറന്ന് ആദ്യം പുറത്തേക്ക് വന്നത് അന്നാമ്മയായിരുന്നു.

 

“വന്നോ മോനേ”…ആ ശബ്ദത്തിൽ അന്യമായ ദൂരമില്ലായിരുന്നു. ഒരു വീട്ടമ്മയുടെ സ്വാഭാവിക സ്നേഹം മാത്രമുണ്ടായിരുന്നു. ഫിലിപ്പ് ചെറിയൊരു തലകുനിയോടെ നിന്നു.

 

അകത്തേക്ക് വാ… “രാവിലേ എന്തെങ്കിലും കഴിച്ചോ?”

അവിടെന്ന് കഴിച്ചിട്ടാണ് ഇറങ്ങിയത്.

 

അപ്പോയോ? ആദ്യം അകത്ത് വാ. കൈയും മുഖവും കഴുകി വാ. ഭക്ഷണം എടുത്ത് വെക്കാം.

 

അവൻ ഒന്നും പറയാതെ അന്നാമ്മയുടെ പിന്നാലെ നടന്നു.

 

ആ വീട്ടിനകത്ത് കയറുമ്പോൾ

അവന്റെ മനസ്സിൽ ഒരേസമയം രണ്ട് വികാരങ്ങൾ ഉയർന്നു. ഒന്ന്, ഇത് എത്ര വലിയ വീട്…! രണ്ടാമത് ഇത് എന്റേത് അല്ല…ആ ചിന്ത അവനെ വീണ്ടും ശാന്തനാക്കി. അന്നാമ്മ അവനെ വാഷ് ബേസിൻ കാണിച്ചു. ‘ഇവിടെ കൈ കഴുകിക്കോ മോനേ’. ശരി. മുഖത്ത് വെള്ളം തളിച്ചപ്പോൾ യാത്രയിലെ പൊടി മാത്രമല്ല, പിരിയലിന്റെ ഭാരം പോലും അല്പം ഇറങ്ങുന്ന പോലെ തോന്നി.

 

അവൻ ഡൈനിങ് ടേബിളിലേക്ക്  വന്നപ്പോൾ അന്നാമ്മ ഇതിനകം ഇഡ്ലിയും ഇറച്ചിക്കറിയും എടുത്ത് വെച്ചിരുന്നു.

 

‘ഇരിക്ക്…’ ഫിലിപ്പ് അല്പം മടിച്ചു നിന്നു.

 

‘എന്തുപറ്റി?’ അന്നാമ്മ ചോദിച്ചു.

 

ഞാൻ… ഇവിടെ ഇരുന്ന് കഴിക്കണോ? അന്നാമ്മയുടെ മുഖത്ത് ഒരു ചെറുവേദന തെളിഞ്ഞു.

 

“ഇവിടെ ആരും നിന്നെ പുറത്തുകാരനായി കാണുന്നില്ല മോനേ. ഇവിടെ ഇരുന്ന് കഴിക്ക്”.

The Author

പട്ടം

10 Comments

Add a Comment
  1. അടിപൊളി

  2. നന്ദുസ്

    waw.. സൂപ്പർ സ്റ്റോറി..
    നല്ല മൃദുലമായ വരികൾ…
    എന്തോ ഒരു ഫീൽ തോന്നുന്നു സഹോ ഡെ ഈ എഴുതിനോട്.. ഈ സ്റ്റോറിയോട്…
    അത്രയ്ക്ക് അതിമനോഹരമായ അവതരണം….

    ജീവിതം ചിലപ്പോൾ എന്തെങ്കിലും എടുത്തുകളയുമ്പോൾ,

    അതിനൊപ്പം എന്തെങ്കിലും പുതിയത് ഹൃദയത്തിൽ തന്നിട്ട് പോവും”.

    yes.. അത് കറക്റ്റ് ആണ്.. ഒരു പച്ചയായ സത്യം…..
    തുടരൂ സഹോ…

    നന്ദുസ്…

  3. പട്ടം

    thank you all🍃

  4. ithe pole thanne azhuthe sahoo
    nalla reethel ahn ellam vivarikunnathe 👏
    page kootiyal nallathattoo 😁
    waiting…

  5. nthe nalla katha ahnnnoo vaichondey irican ahn thonnane
    page 20 akkamoo
    simple writing with all emotions

  6. continue bro nalla katha ahn
    avante jeevitham manoharam avatte 😌💖
    petten next part thannoo

  7. avante ottapedalil sara oru kootavatte 😘😘 avan ippo oru family olla pole thanne ahn
    waiting for next part❣️❣️

  8. Good story bro nalla feel undu pege kootti ezhuthu vegham kazhinja pole adutha part vegham vannotte 🥰

Leave a Reply

Your email address will not be published. Required fields are marked *