ദൂരങ്ങളിലേക്ക് 3🍃[പട്ടം] 26

 

അവൻ ജനലിനരികിലേക്ക് നടന്നു.

പുറത്ത് വൈകുന്നേരത്തിന്റെ മങ്ങിയ വെളിച്ചം പടരുന്നു. മാവിൻ ഇലകൾ കാറ്റിൽ പതുക്കെ കുലുങ്ങുന്നു. വീട്ടിന്റെ മേൽക്കൂരയിലൂടെ ഒലിച്ചിറങ്ങുന്ന വെളിച്ചം മുറ്റത്തിന്റെ ഒരുഭാഗം പൊൻ നിറത്തിൽ മുക്കിയിരുന്നു.

 

അവൻ പതുക്കെ പുറത്തേക്ക് നോക്കി.

 

അപ്പോഴാണ്..വീട്ടിന്റെ മുകളിലെ ജനലിൽ ഒരാൾ നിൽക്കുന്നത് അവൻ കണ്ടത്.

 

സാറ.

 

അവൾ തന്റെ മുറിയിലെ ജനലിനരികിൽ നിൽക്കുകയായിരുന്നു.

 

വൈകുന്നേരത്തെ മൃദുവായ വെളിച്ചം അവളുടെ മുഖത്ത് പതിഞ്ഞു.

 

വെളുത്തൊരു സിമ്പിൾ ഡ്രസ്സ്.

മുടി തുറന്ന് കിടക്കുന്നു.

ഒരു കൈ ജനൽ ഫ്രെയിമിൽ ചാരിയിട്ട് പുറത്തേക്ക് നോക്കുകയായിരുന്നു.

 

 

ഫിലിപ്പിന്റെ കണ്ണുകൾ അവളിൽ നിശ്ചലമായി.

 

അവൻ നോക്കുന്നത് അവൾ അറിയാതെ കുറച്ചു നിമിഷങ്ങൾ കടന്നു. പിന്നെ..അവളുടെ കണ്ണുകൾ താഴേക്ക് വഴുതി.

 

നേരെ ഫിലിപ്പിന്റെ ജനലിലേക്ക്. രണ്ടുപേരുടെയും കണ്ണുകൾ ഒരേ നിമിഷം തമ്മിൽ ഉടക്കി.

 

ഫിലിപ്പിന്റെ ഉള്ളിൽ എന്തോ ഒന്ന് നിശ്ചലമായി.

സാറയും ഒരുനിമിഷം അവിടെ തന്നെ നിന്നു.

അവൾ നോക്കി. അവനും നോക്കി.

 

ഒരു വാക്കുമില്ല.

 

ഒരു ചലനവും ഇല്ല.

 

പക്ഷേ ആ നിമിഷത്തിൽ

അവർ തമ്മിൽ പറഞ്ഞുപോയത്

ഒരു സംഭാഷണത്തേക്കാൾ കൂടുതൽ ആയിരുന്നു.

ഫിലിപ്പിന്റെ മുഖത്ത് എന്തോ ഒരു അപ്രതീക്ഷിതമായ നാണം കലർന്ന മൃദുത്വം തെളിഞ്ഞു.

 

സാറയുടെ കണ്ണുകളിൽ ഒരു ചെറിയ ആശ്ചര്യവും…അതിലുപരി, വിവരിക്കാനാകാത്ത ഒരു ആകർഷണവും.

The Author

പട്ടം

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *