“എനിക്ക് ഇതുപോലെ ആരും ഉണ്ടായിട്ടില്ല.”
സാറയുടെ കണ്ണുകളിൽ ഒരു പ്രകാശം തെളിഞ്ഞു.
“എനിക്ക് മനസ്സിലാകും,”
അവൾ പറഞ്ഞു.
കാറ്റ് വീണ്ടും അവരുടെ ഇടയിലൂടെ വീശി കടന്നു.
അവൾ മറ്റൊരു ചോക്ലേറ്റ് പൊതി വായിൽ വെച്ചു. അത് അല്പം അലിഞ്ഞിരുന്നു. അവൾ ചെറുതായി ചിരിക്കുമ്പോൾ ചോക്ലേറ്റിന്റെ ചെറിയൊരു തിളക്കം അവളുടെ താഴത്തെ ചുണ്ടിന്റെ വക്കിൽ പതിഞ്ഞു.
ഫിലിപ്പിന്റെ കണ്ണ് അതിലേക്ക് പോയി. സാറക്ക് അത് മനസ്സിലായില്ല. അവൻ രണ്ട് നിമിഷം നോക്കി. പിന്നെ അല്പം മടിച്ച് പറഞ്ഞു,
“ഒരു മിനിറ്റ്..”
“എന്താ?”
അവൾ മനസ്സിലാവാതെ ചോദിച്ചു.
ഫിലിപ്പ് പതുക്കെ കൈ ഉയർത്തി.
“ഇവിടെ…” അവൻ അവളുടെ ചുണ്ടിന്റെ വക്കിലേക്ക് കാണിച്ചു.
സാറ പെട്ടെന്ന് എന്താണെന്ന് മനസ്സിലാക്കി. അവൾ വിരൽ കൊണ്ട് തുടയ്ക്കാൻ നോക്കി.
“പോയിട്ടില്ല”
ഫിലിപ്പ് വളരെ ചെറുതായി പറഞ്ഞു.
“ഇങ്ങോട്ട് വാ”
അവൻ വളരെ പതുക്കെ അവളുടെ ചുണ്ടിന്റെ വക്കിൽ പതിഞ്ഞിരുന്ന
ആ ചെറിയ ചോക്ലേറ്റ് പാട് വിരലിന്റെ തുമ്പുകൊണ്ട് തുടച്ചു നീക്കി.
ആ സ്പർശം ഒരു നിമിഷം മാത്രം നീണ്ടുനിന്നു.
സാറയുടെ ശ്വാസം ഒന്ന് ചെറുതായി കൂടി. ഫിലിപ്പിന്റെ വിരൽ
അവളുടെ ചുണ്ടിന്റെ വക്കിൽ നിന്ന് പിന്മാറിയെങ്കിലും ആ സ്പർശത്തിന്റെ ചൂട് ഇനിയും അവിടെ തന്നെ നിന്നു.
അവരുടെ കണ്ണുകൾ വീണ്ടും തമ്മിൽ ഉടക്കി. ഈ തവണ രാത്രി കൂടുതൽ നിശ്ശബ്ദമായി. തോടിന്റെ ശബ്ദം പോലും ദൂരെയായി പോയതുപോലെ തോന്നി.

thnqqq all💕
ബാക്കി ഇപ്പോ വരും ബ്രോ ❓❓
വേണോ?
pinne vende ??
വളരെ മനോഹരം
story nalla feel ill annu pokkuna inni bakki entha ??
already ഒരു പ്ലോട്ട് മനസ്സിൽ ഉണ്ട്.
പ്രണയത്തിനേ ഇത്രയൊക്കെ അധികാരികമായി വിശേഷിപ്പിക്കാമെന്നു കാണിച്ചുതരുന്ന ഒരു സ്റ്റോറി ആണിത്.. സത്യം.. ഓരോ വാക്കുകളും ഒരു പ്രത്യേക ആകർഷിണിയാത ഒളിഞ്ഞിരിപ്പുണ്ട്… അത്രക്കും മനോഹരമായിട്ടാണ് മഴയെയും പ്രണയത്തെയും അവതരിപ്പിച്ചിരിക്കുന്നത്….
സൂപ്പർ സഹോ…..
നന്ദുസ്…
🍃thnqq
വളരെ മനോഹരം. തുടരുക.
continue bro
🥰😍
❤️❤️❤️
bro site kittun ondairunnila atha vaican late ayye
manoharam ayyi ee part
avarude cheriya nimishagal valare nannai avatharipichu
waiting for next part❣️❣️
thnqqqq🤍
ഉഫ് എന്ത് അടിപൊളി ആയിട്ട് ആണ് കഥയെ വിവരിച്ചിട്ടുള്ളത്…. ഒരു രക്ഷയും ഇല്ല…. അവരുടെ പ്രണയസല്ലാപങ്ങൾ ഒക്കെ… മനസ്സിൽ വന്നു…. ആ വീടും… കുരുമുളക് തോട്ടം ഒക്കെ മനസ്സിൽ ഓടി വന്നു… പ്രണയാത്മകമായ നല്ല നിമിഷങ്ങൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു… തുടരുക….
thanqq🍃
Story kk nalla feel und broo.. ❤️😍