“ഗുഡ് നൈറ്റ്”
അവനും അതേ സൗമ്യതയിൽ മറുപടി നൽകി.
ഒരു നിമിഷം രണ്ടുപേരും അവിടെ തന്നെ നിന്നു.
പിന്നെ സാറ തിരിഞ്ഞ്
പുറത്തെ പഴയ കോൺക്രീറ്റ് കോണിപ്പടിയിലേക്ക് നടന്നു.
അവൾ ആദ്യ പടി കയറുന്നതിന് മുൻപ് ഒരു തവണ പിന്നിലേക്ക് തിരിഞ്ഞു നോക്കി. ഫിലിപ്പ് ഇനിയും അവളെ നോക്കിക്കൊണ്ടിരുന്നു.
അവൾ ചെറുതായി ചിരിച്ചു. ആ ചിരിയോടെ അവൾ മുകളിലേക്ക് കയറി.
ഫിലിപ്പ് ഔട്ട് ഹൗസിലേക്കു നടന്നു. മുറിയിലേക്ക് കയറുമ്പോൾ അവന്റെ ഉള്ളിൽ ഇന്നത്തെ രാത്രി ഇനിയും ജീവിച്ചുകൊണ്ടിരുന്നു.
തോടിന്റെ ശബ്ദം, ചോക്ലേറ്റിന്റെ മധുരം, അവളുടെ “ഫസ്റ്റ് ലവ്” എന്ന് പറഞ്ഞ ശബ്ദം, ചുണ്ടിന്റെ വക്കിൽ പതിഞ്ഞിരുന്ന ആ ചെറിയ ചോക്ലേറ്റിന്റെ അംശം. അത് തുടച്ച അവന്റെ വിരൽ. അതിലുപരി, അവളുടെ ഗർലൈൻ വാനില പ്ലാനിഫോലിയയുടെ മണം. അവൻ കട്ടിലിൽ കിടന്നു. ഈ തവണ
ഉറക്കം വരാൻ അധികം സമയം എടുത്തില്ല.
മറ്റുവശത്ത് സ്വന്തം മുറിയിലെ ജനലരികിൽ നിന്നു രാത്രിക്കാറ്റ് ഒന്ന് ശ്വസിച്ച ശേഷം സാറയും കട്ടിലിലേക്ക് നടന്നു. കണ്ണുകൾ അടയ്ക്കുന്നതിന് മുൻപ് അവൾ തന്റെ താഴത്തെ ചുണ്ടിന്റെ വക്കിൽ വളരെ ചെറുതായി വിരൽ തൊട്ടുനോക്കി. പിന്നെ അറിയാതെ ചിരിച്ചു.
ആ രാത്രി അവർ രണ്ടുപേരും തങ്ങളുടെ ജീവിതത്തിൽ ആദ്യമായി
ഒരാളുടെ ഓർമ്മയിൽ മറ്റെയാൾ ശാന്തമായി ഉറങ്ങിപ്പോയി.
ആ രാത്രി ഉറക്കം രണ്ടുപേർക്കും വന്നെങ്കിലും, അത് സാധാരണ ഉറക്കമല്ലായിരുന്നു.
ഹൃദയം മുഴുവൻ ആരോ നിശ്ശബ്ദമായി വന്നു
ഒരു ഇടം എടുത്തതിന്റെ ശേഷമുള്ള

പ്രണയത്തിനേ ഇത്രയൊക്കെ അധികാരികമായി വിശേഷിപ്പിക്കാമെന്നു കാണിച്ചുതരുന്ന ഒരു സ്റ്റോറി ആണിത്.. സത്യം.. ഓരോ വാക്കുകളും ഒരു പ്രത്യേക ആകർഷിണിയാത ഒളിഞ്ഞിരിപ്പുണ്ട്… അത്രക്കും മനോഹരമായിട്ടാണ് മഴയെയും പ്രണയത്തെയും അവതരിപ്പിച്ചിരിക്കുന്നത്….
സൂപ്പർ സഹോ…..
നന്ദുസ്…
വളരെ മനോഹരം. തുടരുക.
continue bro
🥰😍
❤️❤️❤️
bro site kittun ondairunnila atha vaican late ayye
manoharam ayyi ee part
avarude cheriya nimishagal valare nannai avatharipichu
waiting for next part❣️❣️
ഉഫ് എന്ത് അടിപൊളി ആയിട്ട് ആണ് കഥയെ വിവരിച്ചിട്ടുള്ളത്…. ഒരു രക്ഷയും ഇല്ല…. അവരുടെ പ്രണയസല്ലാപങ്ങൾ ഒക്കെ… മനസ്സിൽ വന്നു…. ആ വീടും… കുരുമുളക് തോട്ടം ഒക്കെ മനസ്സിൽ ഓടി വന്നു… പ്രണയാത്മകമായ നല്ല നിമിഷങ്ങൾ ഈ ഭാഗത്ത് ഉണ്ടായിരുന്നു… അടുത്ത ഭാഗം പെട്ടന്ന് തരും എന്ന് കരുതുന്നു… തുടരുക….
Story kk nalla feel und broo.. ❤️😍