എൽ ഡൊറാഡോ 8 [സാത്യകി] 767

 

‘കാര്യങ്ങൾ ഒക്കെ പറഞ്ഞു തീർത്തില്ലേ ശിവേ..? ഇനി എന്താ..?

കണ്ണൻ ചേട്ടൻ ചോദിച്ചു

 

‘ഇവനെ നിങ്ങൾ ഇപ്പോളും പുറത്ത് നിന്ന് വന്ന പയ്യൻ ആയല്ലേ കാണുന്നത്. നിന്റെ ഒക്കെ കൂടെ നിക്കർ ഇട്ടു നടക്കാനും വടി കറക്കാനും വരാത്തത് കൊണ്ട് അല്ലേ അന്ന് ഇവൻ അവിടെ ഒറ്റയായി നിന്നത്..? ഇനി അത് വേണ്ട..’

ശിവ പറഞ്ഞു

 

‘നീ അവനോട് ചോദിച്ചു നോക്ക് ഞങ്ങൾ ആരെങ്കിലും അവനെ അങ്ങനെ ആണോ കണ്ടിരിക്കുന്നത് എന്ന്. അവനെ പരുപാടിക്ക് കൊണ്ട് പോകാത്തത് നീ അതിനൊന്നും അവനെ വിളിച്ചോണ്ട് പോകരുത് എന്ന് പറഞ്ഞിട്ടുള്ളെ കൊണ്ടാണ്. അല്ലാതെ അവനെ വേറെ ആയിട്ടൊന്നും ഞാനോ ഇവരൊ കണ്ടിട്ടില്ല..’

കണ്ണൻ ചേട്ടൻ പറഞ്ഞു

 

കണ്ണൻ ചേട്ടനൊക്കെ അവരുടെ രാഷ്ട്രീയ പരുപാടികൾ വരുമ്പോൾ എന്നെ വിളിക്കാറോ കൂടെ കൂട്ടാറോ ഇല്ലായിരുന്നു. അതെനിക്ക് വലിയ വിഷയം അല്ലായിരുന്നു, കാരണം എനിക്ക് അതിലൊന്നും വലിയ താല്പര്യം ഇല്ലായിരുന്നു.. അതൊക്കെ ശിവേച്ചി പറഞ്ഞത് കൊണ്ടാണ് എന്ന് ഞാൻ ഇപ്പോളാണ് അറിഞ്ഞത്. ഞാൻ ഗ്രൗണ്ടിൽ കളിക്കാൻ പോകുന്നത് ഒക്കെ ശിവേച്ചി കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നോ..? അതെനിക്ക് ഒരു അത്ഭുതം ആയിരുന്നു.. ഇവളെ ഓരോന്നായി മനസിലാക്കി വരുമ്പോൾ വല്ലാത്ത ഒരു ആരാധന കൂടി കൂടി വരുന്നു..

 

‘നിങ്ങളുടെ പോലെ തന്നെ കണ്ടിട്ടാണോ ഇവന് മര്യാദക്ക് ഒരു ഓവർ പോലും കൊടുക്കാത്തത് അവിടെ വരുമ്പോ ഒക്കെ. ഇപ്പൊ എത്ര നാളായി അവൻ നിങ്ങളുടെ കൂടെ കളിക്കുന്നു. ഇത് വരെ അവനൊരു അവസരം കൊടുത്തിട്ടുണ്ടോ..? നിന്റെ ഒക്കെ ബോൾ പെറുക്കാൻ വേറെ ആരെയെങ്കിലും നോക്ക്. അവനെ വിളിക്കണ്ട..’

The Author

സാത്യകി

138 Comments

Add a Comment
  1. ആരാധകൻ

    അടിപൊളി കഥയാണ് ആശാനെ… അധികം വൈകിപ്പിക്കല്ലേ…

    1. ആരാധകൻ

      റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *