എൽ ഡൊറാഡോ 8 [സാത്യകി] 767

 

പിറ്റേ ദിവസവും രാവിലത്തെ പീരീഡ്കളിൽ ഒന്നിൽ മീനു ടീച്ചർ കയറി വന്നു. ഒന്നും മിണ്ടാതെ ബാഗും എടുത്തു ഞാൻ പുറത്തേക്ക് പോന്നു. കുറച്ചു നേരം സ്കൂളിന്റെ പരിസരത്തു ഒക്കെ ചുറ്റി കറങ്ങി കഴിഞ്ഞു ഞാൻ തിരിച്ചു വീട്ടിലേക്ക് പോയി. പാടം വഴി വീട്ടിലേക്ക് നടക്കുമ്പോ ഓലപ്പുരയിൽ ആരെങ്കിലും ഉണ്ടോ എന്ന് ഞാൻ നോക്കി. ആരും ഇല്ല.. എന്നാലും അവിടെ ഇരിക്കാൻ ഞാൻ മിനക്കെട്ടില്ല. സമാധാനമായി വീട്ടിൽ കേറി ഇരിക്കാമല്ലോ.

 

ബണ്ട് വഴി പിച്ചിക്കാവിലേക്ക് കേറിയ വഴിക്കാണ് പറമ്പിൽ നിന്നൊരു വിളി എനിക്ക് നേരെ വരുന്നത്. ആരും കാണില്ല എന്ന് കരുതി ആ വഴി വന്ന എനിക്ക് അക്ഷരാർദ്ധത്തിൽ ഒരു ഞെട്ടൽ ആയിരുന്നു ആ വിളി

 

‘നീ ഇന്ന് സ്കൂളിൽ പോയില്ലേ…?

ഗോപു ചേച്ചിയുടെ അമ്മ സന്ധ്യ പേരമ്മ ആയിരുന്നു..

 

‘ഉ.. ഉണ്ടായിരുന്നു.. എനിക്ക് വയ്യാഞ്ഞിട്ടു നേരത്തെ പോന്നതാ..’

 

അത് പറഞ്ഞിട്ട് ഞാൻ വേഗം വീട്ടിലേക്ക് നടന്നു.. കൂടുതൽ അവിടെ നിന്നാൽ ദേഹത്ത് വല്ലോം തൊട്ട് പനി ഉണ്ടോന്ന് നോക്കിയാൽ ഞാൻ കള്ളം പറഞ്ഞതാ എന്ന് അവർക്ക് മനസിലാകും.

എന്തായാലും നേരത്തെ വീട്ടിൽ വന്നിരിക്കുന്ന പരുപാടി ഇനി നടക്കുമെന്ന് തോന്നുന്നില്ല. എന്റെ ഭാഗ്യത്തിന് സന്ധ്യ പേരമ്മ അതാരോടും പറഞ്ഞില്ല. സന്ധ്യ പേരമ്മ ഇവിടെ മിക്കവരോടും മിക്കപ്പോഴും വഴക്ക് ആയിരിക്കുന്ന കൊണ്ട് ഇത് വേറെ ആരും അറിഞ്ഞില്ല. ഒരു കണക്കിന് ഞാൻ രക്ഷപ്പെട്ടു. പക്ഷെ ഇനി മുതൽ വേറെ എവിടെങ്കിലും പോയി സമയം കളയണം.. ആ ഓലപ്പുര തന്നെ ഇനി ശരണം എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..

The Author

സാത്യകി

138 Comments

Add a Comment
  1. ആരാധകൻ

    അടിപൊളി കഥയാണ് ആശാനെ… അധികം വൈകിപ്പിക്കല്ലേ…

    1. ആരാധകൻ

      റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *