എൽ ഡൊറാഡോ 8 [സാത്യകി] 766

 

‘എന്തിനാ തിരിച്ചു ഈ വഴി വന്നേ..?

ഒടുവിൽ ആ ചോദ്യം ചേച്ചി ചോദിച്ചു

 

‘ഞാൻ.. അത്.. ചെരിപ്പ്.. ചെരുപ്പ് എടുക്കാൻ മറന്നു പോയി..’

ഓടിയ ഓട്ടത്തിൽ ചെരുപ്പ് എടുക്കാൻ വിട്ടു പോയത് പറഞ്ഞപ്പോ ചേച്ചിയുടെ മുഖത്ത് ചെറിയൊരു ചിരി വന്നു

 

‘മറ്റവൻ എവിടെ..?

ചേച്ചി ചോദിച്ചു

 

‘അവൻ വന്നില്ല. പേടിച്ചിട്ട്..’

ഞാൻ പറഞ്ഞു

 

‘നിനക്ക് പേടി ഇല്ലാരുന്നോ..?

ചേച്ചി ചോദിച്ചു

 

‘ഉണ്ടായിരുന്നു. എനിക്ക് വേറെ ചെരുപ്പ് ഇല്ലായിരുന്നു..’

 

‘കൊള്ളാം..’

അത് പറഞ്ഞു ചേച്ചി ചെറുതായ് മന്ദഹസിച്ചു.. പിന്നെ അകത്തേക്ക് പോയി പൈസയുമായി പുറത്തേക്ക് വന്നു

‘ദേ ഇതും മറന്നു പോയി..’

ചേച്ചി പൈസ എനിക്ക് നേരെ നീട്ടി

 

‘അത്.. വേണ്ട..’

ഞാൻ പൈസ വാങ്ങിയില്ല..

 

‘നിന്റെ കാശ് എന്തിനാ എനിക്ക്..?

ചേച്ചി കുറച്ചു കടുപ്പത്തിൽ ചോദിച്ചു. രംഗം വഷൾ ആകുമെന്ന് തോന്നിയപ്പോ ഞാൻ പെട്ടന്ന് ആ പൈസ വാങ്ങിച്ചു

 

‘സോറി..’

ഞാൻ പറഞ്ഞു. ചേച്ചി ഒന്നും മിണ്ടിയില്ല. മുഖം നല്ല ഗൗരവത്തിൽ ആണ്

 

‘നിന്നോട് ആരാ ഇവിടെ പൈസ തന്നാൽ കാര്യം നടക്കുമെന്ന് പറഞ്ഞത്..?

ചേച്ചി ചോദിച്ചു

 

‘ആരും പറഞ്ഞില്ല..’

ഞാൻ പറഞ്ഞു

 

‘ആരും പറയാതെ നിനക്ക് അശരീരി കിട്ടിയോ..? സത്യം പറയെടാ..’

ചേച്ചി ശബ്ദം ഉയർത്തി.. അന്തരീക്ഷം കൂടുതൽ ഭീകരമായി. പുറത്ത് നല്ല കാറ്റ്. മഴ വീഴാൻ സാധ്യത ഉണ്ട്. അത് കൂടെ ആയപ്പോൾ എന്റെ ഭയം കൂടി. എണ്ണ ഒക്കെ തന്നു ഇവിടെ ഇരുത്തിച്ചത് ഇത് അറിയാൻ ആയിരിക്കണം. ഞാൻ പെട്ടു.. ഞാൻ മിണ്ടാതെ ഇരുന്നപ്പോൾ ചേച്ചി ചോദ്യം ആവർത്തിച്ചു. എനിക്ക് ഉത്തരം പറയേണ്ടി വന്നു

The Author

സാത്യകി

138 Comments

Add a Comment
  1. ആരാധകൻ

    അടിപൊളി കഥയാണ് ആശാനെ… അധികം വൈകിപ്പിക്കല്ലേ…

    1. ആരാധകൻ

      റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *