ഇണക്കുരുവികൾ 9 [വെടി രാജ] 429

ഒരുപാടു കൊതിച്ചിരുന്നു. ഈ സ്നേഹത്തിനായി, കാത്തിരുന്നാലും എനിക്കതു കിട്ടിയല്ലോ എനിക്കതു മതി. അതു മാത്രം.
ഞാനൊരു കാര്യം ചോദിക്കട്ടെ
അതിന് ഏട്ടനെൻ്റെ അനുവാദം വേണോ
ആ മറുപടി ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് ഞങ്ങൾ വല്ലാതെ അടുത്തു കഴിഞ്ഞു. എന്തും പറയാം ഞങ്ങൾക്കിടയിൽ ഒളിമറകൾ ഇല്ലാതായിരിക്കുന്നു.
അന്ന് എട്ടിൽ പഠിക്കുമ്പോ എന്നെ കണ്ടതും ഇഷ്ടം തോന്നുക എന്നു പറഞ്ഞാൽ ഇപ്പോഴും എനിക്കു വിശ്വസിക്കാനാവുന്നില്ല.
അതിന് കണ്ടതും പ്രേമം പൊട്ടി മുളച്ചതൊന്നുമല്ല
പിന്നെ
അതൊക്കെ പറയണോ. ഏട്ടന് ഒന്നും ഓർമ്മയില്ലേ
നീ ലെറ്റർ തന്നതൊക്കെ ഓർമ്മയുണ്ട് പക്ഷെ എന്നെ നിനക്കിഷ്ടായതെങ്ങനെ എന്നറിയണം എന്നു തോന്നി.
ശരി, ഞാൻ പറയാം
ഞാൻ അറിയാൽ കൊതിച്ച കാര്യം അവളിൽ നിന്നും കേൾക്കുവാൻ പോകുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതിയാണ്. ഈ നിമിഷം എൻ്റെ മനസും മിഴികളും ഒരുങ്ങി ഇരിക്കുവാണ് അവളുടെ മെസേജിനായി. ടൈപ്പിംഗ്….. എന്നു കാണുന്നുണ്ട് . വല്ലാത്ത നിമിഷങ്ങൾ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രതീതി. സത്യത്തിൽ അവൾ ടൈപ്പ് ചെയ്യുന്ന സമയമത്രയും എൻ്റെ ഹൃദയത്തിൽ പെരുമ്പറ മുഴക്കുകയാണ്. എൻ്റെ ഹൃദയത്തുടിപ്പുകൾ എൻ്റെ കാതുകളിൽ മുഴങ്ങുന്നത് ഞാൻ കേട്ടു. ഹൃദയ തുടിപ്പിൻ്റെ താളം ഉയർന്നു വേഗം കൂടി. നെറ്റിയിലുടെ വിയർപ്പുകണങ്ങൾ ഒഴുകി കവിളിനെ ചുംബിച്ചു ആരോടൊ പരിഭവം എന്ന പോലെ. ശരിര താപം ഉയർന്നു വന്നു. അഗ്നി പർവ്വത ലാർവ പോലെ എൻ്റെ വിയർപ്പു തുള്ളികൾ പോലും തിളച്ചു മറയുന്ന പോലെ.
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. കൃത്യമായി പറഞ്ഞാൽ ജൂൺ 18 ഉച്ച സമയം 12.45 കഴിഞ്ഞു കാണും
അവളുടെ മറുപടി എന്നെ ശരിക്കും ഞെട്ടിച്ചു. അതു കൊണ്ട് തന്നെ എൻ്റെ ആശ്ചര്യം മറച്ചു വെക്കാതെ ഞാൻ ചോദിച്ചു
നിനക്ക് ആ ദിവസവും സമയവും ഒക്കെ ഓർമ്മയുണ്ടോ പെണ്ണേ .
കുറച്ചു നേരം അവൾ മറുപടി ഒന്നും തന്നില്ല പിന്നെ ടൈപ്പിംഗ് എന്നു കണ്ടപ്പോ എനിക്കു സമാധാനമായി.
പിന്നെ, ഓർക്കാൽ കൂടുതലൊന്നുമില്ലാത്ത എനിക്ക് എൻ്റെ ഈ കൊച്ചു ഓർമ്മകൾ അവയെ എന്നും താലോലിക്കുന്നതു കൊണ്ടാവാം ഇന്നും എല്ലാം ഓർമ്മയുള്ളത്
വാവേ നീയിങ്ങനെ എന്നെ കരയിപ്പിക്കല്ലേ.
അയ്യോ ഞാൻ കുറ്റപ്പെടുത്തിയതല്ല അറിയാതെ മനസിലുള്ളത് പറഞ്ഞു പോയതാ. എന്നാ ബാക്കി പറയട്ടെ.
ഉം പറ
എന്താ എന്നറിയില്ല ബാക്കി അറിയാനുണ്ടായിരുന്ന ആകാംക്ഷയെല്ലാം എവിടെയോ പോയി മറഞ്ഞു. അവളെ താൻ ഏറെ വേദനിപ്പിച്ചു എന്ന കുറ്റബോധം മാത്രം.
അന്ന് നല്ല മഴയുള്ള ദിവസം. ഉച്ച ഭക്ഷണം കഴിഞ്ഞ് കൈ കഴുകാൻ കുടയുമെടുത്ത് പൈപ്പിനരികിലെത്തി. കൈ കഴുകി കൊണ്ടിരിക്കുമ്പോ +2 പഠിക്കുന്ന ഒരു ഏട്ടൻ എൻ്റെ കുട തട്ടിപ്പറച്ചു . ആ മഴയിൽ ഞാൻ നനഞ്ഞു, സങ്കടം കൊണ്ട് ഞാൻ കണ്ണു പൊത്തി കരയുമ്പോ ഞാൻ കേട്ടു ഒരാൾ ആരെയോ തല്ലുന്ന ശബ്ദം കണ്ണു തുറന്നു നോക്കിയപ്പോ ഏട്ടൻ ആ കുടയെടുത്ത ഏട്ടനെ തല്ലി കുട പിടിച്ചു വാങ്ങി എനിക്കു നേരെ എറിഞ്ഞു തന്നു. പിന്നെ ആ ചേട്ടനെ പിന്നെയും തല്ലി. ഞാൻ കുട നുവർത്തി നേരെ ക്ലാസിലേക്കോടി.
ഇപ്പോ ഓർമ്മ വന്നു . അതു നീ ആയിരുന്നോ . എനിക്കു പോലും അറിയില്ലായിരുന്നു.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

95 Comments

Add a Comment
  1. വെയ്റ്റിങ് 5:00 pm

  2. കൊള്ളാം. നിങ്ങളുടെ എഴുത്തിനു ആ പേര് ചേരും.

  3. എൻ്റെ പേര് പ്രണയരാജ എന്നു മാറ്റിയാലോ എന്നു ഒരു ചിന്ത നിങ്ങളുടെ അഭിപ്രായം പറയുക

  4. സുഹൃത്തേ മാളവികയുടെ സ്നേഹം പൊന്നൂസ് കാണാതെ പോയപോലെ ഞാൻ നിങ്ങളുടെ കഥയും കാണാതെ പോയി. ഒരു പക്ഷെ നിങ്ങളുടെ തൂലികാനാമം കണ്ടിട്ടാകാം ഞാൻ അല്പം മുൻവിധിയോടെ ആണ് നിങ്ങളെ കണ്ടത്. ഇത്രയും മാനഹാരമായ ഒരു പ്രണയകാവ്യമായിരുനെന്നു ഞാൻ അറിഞ്ഞിരുന്നില്ല. വളരെ നന്നായിരിക്കുന്നു. ഞാൻ ഈ പാർട്ടാണ് ആദ്യമായി വായിച്ചതു. ഇനി ബാക്കിയുള്ള പാർട്ടുകൾ കൂടി വായിക്കണം. അഭിനന്ദനങ്ങൾ

    1. ബ്രോ ഈ സൈറ്റ് കമ്പി കൂടുതലായതിനാൽ ഒരു പഞ്ചിന് ഇട്ടതാ വെടി രാജ എന്ന്. ഇതിൻ്റെ അടുത്ത ഭാഗം 5 pm വരുന്നതാണ് ബ്രോ. താങ്കളുടെ അഭിപ്രായത്തിന് നന്ദി

Leave a Reply

Your email address will not be published. Required fields are marked *