ഇണക്കുരുവികൾ 9 [വെടി രാജ] 429

ഞാൻ ഒരിക്കെ ഗ്രൗണ്ടിൽ ഏട്ടനെ കാണാൻ വന്നപ്പോ ഏട്ടൻ പറയുന്നത് കേട്ടു ഇവിടെ ഈ കേളേജിൽ ചേരാൻ പോവാന്ന്. അപ്പോ തന്നെ ഗവൺമെൻ്റിൽ Bcom കിട്ടിയ ഞാൻ BBA പടിക്കണം എന്നു പറഞ്ഞ് ഒരുവിതം ഇവിടെ വന്നു ചേർന്നു. ചേട്ടനെ എന്നും കാണാലോ എന്നു കരുതി. അന്ന് ഞാൻ രാവിലെ വരുമ്പോ റോഡരികിൽ ഏട്ടൻ ബൈക്കിൽ ചാരി ഇരിക്കുന്നു. ആ മരച്ചോലയിൽ ഏട്ടനെ കണ്ടപ്പോ എനിക്കു വല്ലാത്ത സന്തോഷായി ഞാൻ ആ മരത്തിൻ്റെ മറവിൽ നിന്ന് ഏട്ടനെ കൊതി തിരെ നോക്കി നിന്നു. അപ്പോയാ ഏട്ടൻ എന്നെ സാക്ഷിയാക്കി അവളോട് ഇഷ്ടമാണെന്നു പറഞ്ഞത്.
അവളുടെ ആ വാക്കുകൾ എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു . ഞാൻ പോലും അറിയാതെ തന്നെ എന്നെ പ്രാണനു തുല്യം സ്നേഹിച്ച പെണ്ണിനെ സാക്ഷിയാക്കി മറ്റൊരു പെണ്ണിനോട് ഇഷ്ടമാണെന്നു പറഞ്ഞു. ഇതിലും വലിയൊരു ക്രൂരത എനി എനിക്കവളോട് ചെയ്യാനില്ല. എനിക്കറിയേണ്ടത് അപ്പോൾ അവൾ അനുഭവിച്ച മാനസിക അവസ്ഥയാണ്. എന്നെ സ്വയം ശപിച്ചു കൊണ്ട് ഞാൻ അവളോടു ചോദിച്ചു.
നിനക്കത് കേട്ടിട്ടു സങ്കടം വന്നില്ലെ പെണ്ണേ
പിന്നെ ,ഞാൻ തകർന്നു പോയിരുന്നു. എനിക്ക് തല ചുറ്റുന്നത് പോലെയൊക്കെ തോന്നി.
എന്നിട്ടു നിൻ്റെ കരച്ചിലൊന്നു കേട്ടതു പോലുമില്ല
ഞാൻ അങ്ങനെയാണ് ചേട്ടാ എല്ലാം ഉള്ളിൽ കൊണ്ടു നടക്കും. അന്നും ഞാൻ പൊട്ടിക്കരയുകയായിരുന്നു. നെഞ്ചത്തടിച്ച് അലമുറ ഇട്ടിരുന്നു . എക്ഷെ എല്ലാം മനസിലായിരുന്നു എന്നു മാത്രം. മിഴികൾക്ക് അഭിനയിക്കാൻ അറിയാത്തത് കൊണ്ടാവാം എൻ്റെ കണ്ണുകൾ മാത്രം വിളിച്ചു പറഞ്ഞത് ഞാൻ കരയുകയാണെന്ന്.
അവളുടെ മറുപടികൾ എനിക്കു ചാട്ടവാറടികളായിരുന്നു. ആ പ്രഹരങ്ങൾക്കു പോലും എൻ്റെ പാപങ്ങൾ തുടച്ചു മാറ്റാൻ കഴിയില്ല. ഏത് അഗ്നി പരീക്ഷയും നേരിടാൻ ഞാനൊരുക്കമാണ് ഗംഗയിൽ മുങ്ങി വന്നാലും കഴികികളയാനാവുമോ എൻ്റെ പാപങ്ങൾ.
വാവേ … ഞാൻ എന്താ നിന്നോട് പറയാ
അതൊക്കെ പോട്ടെ, ഏട്ടന്നൊരു കാര്യമറിയോ അന്നു ഞാൻ ക്ലാസിൽ പോവാതെ കൂട്ടിരുന്നില്ലെ.
അന്ന് നി അതെപ്പോ
അന്ന് ഇഷ്ടമല്ല എന്നവൾ പറഞ്ഞപ്പോ ചേട്ടൻ നിന്ന ആ നിർത്തം പിന്നെ വണ്ടിയെടുത്ത് പോയ പോക്ക് എനിക്കും പേടിയായി അരുതാത്തത് എന്തോ നടക്കുന്നത് പോലെ പെട്ടെന്ന് ഒരു ഓട്ടോ പിടിച്ച് ഏട്ടനു പിന്നാലെ ഞാൻ വന്നിരുന്നു. ആ ബീച്ചിൽ മണലിൽ ഏട്ടൻ കിടക്കുമ്പോ ഒരു പത്ത് പതിനഞ്ചടി അകലത്തിൽ തലയിൽ ഷോൾ തട്ടമിട്ട് ഞാനിരുന്നിരുന്നു. പിന്നെ വൈകുന്നേരം ചേട്ടൻ പോയതിനു ശേഷാ ഞാനും പോയത്. എന്നെ താണ്ടി ചേട്ടൻ പോകുമ്പോ എനിക്കെന്തോ പറയാൻ പറ്റാത്ത ഒരവസ്ഥയായിരുന്നു.
ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ വാവേ …. നി എന്തിനാടി എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്
സത്യത്തിൽ എനിക്ക് ഈ സ്നേഹം അനുഭവിക്കാൻ തന്നെ അർഹതയില്ല. അത് എൻ്റെ മനസ് പലവട്ടം എന്നോടു തന്നെ പറഞ്ഞു. ആ വാക്കുകൾ എല്ലാം ഇടം നെഞ്ചിൽ തറച്ചു കയറുകയായിരുന്നു.
ഞാൻ പിന്നെ ആരെയാ സ്നേഹിക്കണ്ടത്. എനിക്ക് എൻ്റെ ജിവനല്ലെ വലുത് . ഒന്നെനിക്കറിയാ ആ ഹൃദയം തുടിക്കുന്നത് വരയെ ഈ ഹൃദയം തുടിക്കു അത് എന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും.
അന്നു ഞാൻ നിന്നെ കടന്നു പോവുമ്പോ നീ ഒന്നും പറഞ്ഞില്ല, പിന്നെ നി മെസേജ് അയച്ചതെന്തിനാ എനിക്കതാ മനസിലാവാത്തത്
എനിക്കു പേടിയായിരുന്നു ഏട്ടാ ബിച്ചിൽ എട്ടൻ അനുഭവിച്ച വേദന മൊത്തം ഞാൻ കണ്ടതാ. രാത്രി ചിലപ്പോ എന്തെങ്കിലും ചെയ്താലോ എന്നു തോന്നി . എൻ്റെ പ്രാണൻ രക്ഷിക്കാൻ ഞാൻ കണ്ട വഴി അതായിരുന്നു.

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

95 Comments

Add a Comment
  1. വെയ്റ്റിങ് 5:00 pm

  2. കൊള്ളാം. നിങ്ങളുടെ എഴുത്തിനു ആ പേര് ചേരും.

  3. എൻ്റെ പേര് പ്രണയരാജ എന്നു മാറ്റിയാലോ എന്നു ഒരു ചിന്ത നിങ്ങളുടെ അഭിപ്രായം പറയുക

  4. സുഹൃത്തേ മാളവികയുടെ സ്നേഹം പൊന്നൂസ് കാണാതെ പോയപോലെ ഞാൻ നിങ്ങളുടെ കഥയും കാണാതെ പോയി. ഒരു പക്ഷെ നിങ്ങളുടെ തൂലികാനാമം കണ്ടിട്ടാകാം ഞാൻ അല്പം മുൻവിധിയോടെ ആണ് നിങ്ങളെ കണ്ടത്. ഇത്രയും മാനഹാരമായ ഒരു പ്രണയകാവ്യമായിരുനെന്നു ഞാൻ അറിഞ്ഞിരുന്നില്ല. വളരെ നന്നായിരിക്കുന്നു. ഞാൻ ഈ പാർട്ടാണ് ആദ്യമായി വായിച്ചതു. ഇനി ബാക്കിയുള്ള പാർട്ടുകൾ കൂടി വായിക്കണം. അഭിനന്ദനങ്ങൾ

    1. ബ്രോ ഈ സൈറ്റ് കമ്പി കൂടുതലായതിനാൽ ഒരു പഞ്ചിന് ഇട്ടതാ വെടി രാജ എന്ന്. ഇതിൻ്റെ അടുത്ത ഭാഗം 5 pm വരുന്നതാണ് ബ്രോ. താങ്കളുടെ അഭിപ്രായത്തിന് നന്ദി

Leave a Reply

Your email address will not be published. Required fields are marked *