ഇണക്കുരുവികൾ 9 [വെടി രാജ] 429

ഇണക്കുരുവികൾ 9

Enakkuruvikal Part 9 | Author : Vedi Raja

Previous Chapter

 

പണ്ട് +2 ക്കാരൻ ചേട്ടന് പ്രേമലേഖനം കൊടുത്തു നാറിയ ഒരു എട്ടാം ക്ലാസുകാരി യെ ഓർമ്മയുണ്ടോ
മാളവിക
അപ്പോ എന്നെ മറന്നിട്ടില്ല.
( തുടർന്നു വായിക്കുക )
തന്നെ അങ്ങനെ മറക്കാൻ പറ്റുമോ
അതെന്താ അങ്ങനെ പറഞ്ഞത്
സത്യത്തിൽ അന്ന് എൻ്റെ മനസിനെ ശരിക്കും തൊട്ട പ്രേമലേഖനമായിരുന്നില്ലെ അത്
ഓ പിന്നെ എന്നിട്ടല്ലെ അതു കീറിക്കളഞ്ഞത്.
അവൾ അവളുടെ പരിഭവം മറച്ചു വെക്കാതെ പറഞ്ഞു.
അതു പിന്നെ എനിക്കതല്ലെ ചെയ്യാൻ പറ്റു. അന്നു നീ കുഞ്ഞായിരുന്നു.
ദേ കുഞ്ഞൂസേ വേണ്ടട്ടോ.
സത്യാടി പൊട്ടിക്കാളെ മുട്ടേന്നു വിരിയണതിനു മുന്നെ നീ പ്രേമാന്നു പറഞ്ഞു വന്നാ
വന്നാ എന്താ പ്രശ്നം
അവളിലെ കൊച്ചു കൊച്ചു പരിഭവങ്ങളുടെ ചുരുളുകൾ എനിക്കു മുന്നിൽ ചുരുളഴിയുകയാണ്.
ഒന്നിനു മാത്രമായ ഞാനല്ലേ നിന്നെ തിരുത്തേണ്ടത്. പിന്നെ ,
ഉം എന്താ ഒരു പിന്നെ.
അവളിൽ അതറിയാനുള്ള ത്വര ഉടലെടുത്തെന്ന് അവളുടെ വാക്കുകളിൽ തന്നെ വ്യക്തമായിരുന്നു.
ആ പ്രായത്തിലെ പ്രണയം പെട്ടെന്നു തോന്നുന്ന ആകർഷണമാവാം എന്നാലും
എന്നാലും പറ
എന്നാലും നിൻ്റെ ആ പ്രേമലേഖനത്തിലെ ഓരോ വരിയും വ്യത്യസ്തമായിരുന്നു. അതിന്നും മായാതെ എൻ്റെ മനസിലുണ്ട് വാവേ…
ചേട്ടൻ പറഞ്ഞത് സത്യാ ആർക്കും അങ്ങനെയാ തോന്നാ പക്ഷെ എനിക്കങ്ങനെ അല്ലായിരുന്നു അതാ സത്യം
എനിക്കു മനസിലാനുണ്ട് വാവേ….
ഇല്ല ചേട്ടാ, ചേട്ടനത് മനസിലാവില്ല. ബാല്യത്തിൻ്റെ ചഞ്ചല മനസിൽ നിന്നും കൗമാരത്തിലേക്ക് പടി കയറിയ ആ നിമിഷങ്ങളിൽ ഏട്ടൻ എൻ്റെ മനസിൽ കേറി. അന്നും ഇന്നും എന്നും ആ മനസ് ഏട്ടനു മാത്രമായിരുന്നു.
വാവേ….. നീ
ഞാൻ പത്തിലെത്തിയപ്പോ മുതൽ എനിക്ക് ഒരു പാട് പ്രോപ്പോസൽ വന്നു തുടങ്ങി. അവരൊക്കെ എന്നോട് ഇഷ്ടമാണെന്നു പറയുമ്പോയൊക്കെ മനസിൽ ഓടി വന്നത് ചേട്ടൻ മാത്രമാ
എടി നീ കരയുവാണോ
അല്ല ചേട്ടാ, കരഞ്ഞിട്ടുണ്ട് ഒരുപാടു വട്ടം ഏട്ടനെ ഓർമ്മ വരുമ്പോയൊക്കെ ആ കത്തു കീറി കളഞ്ഞ നിമിഷങ്ങളോർത്ത് എന്നോടു പറഞ്ഞ വാക്കുകൾ ഓർത്ത്
വാവേ…. സോറി

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

95 Comments

Add a Comment
  1. വെയ്റ്റിങ് 5:00 pm

  2. കൊള്ളാം. നിങ്ങളുടെ എഴുത്തിനു ആ പേര് ചേരും.

  3. എൻ്റെ പേര് പ്രണയരാജ എന്നു മാറ്റിയാലോ എന്നു ഒരു ചിന്ത നിങ്ങളുടെ അഭിപ്രായം പറയുക

  4. സുഹൃത്തേ മാളവികയുടെ സ്നേഹം പൊന്നൂസ് കാണാതെ പോയപോലെ ഞാൻ നിങ്ങളുടെ കഥയും കാണാതെ പോയി. ഒരു പക്ഷെ നിങ്ങളുടെ തൂലികാനാമം കണ്ടിട്ടാകാം ഞാൻ അല്പം മുൻവിധിയോടെ ആണ് നിങ്ങളെ കണ്ടത്. ഇത്രയും മാനഹാരമായ ഒരു പ്രണയകാവ്യമായിരുനെന്നു ഞാൻ അറിഞ്ഞിരുന്നില്ല. വളരെ നന്നായിരിക്കുന്നു. ഞാൻ ഈ പാർട്ടാണ് ആദ്യമായി വായിച്ചതു. ഇനി ബാക്കിയുള്ള പാർട്ടുകൾ കൂടി വായിക്കണം. അഭിനന്ദനങ്ങൾ

    1. ബ്രോ ഈ സൈറ്റ് കമ്പി കൂടുതലായതിനാൽ ഒരു പഞ്ചിന് ഇട്ടതാ വെടി രാജ എന്ന്. ഇതിൻ്റെ അടുത്ത ഭാഗം 5 pm വരുന്നതാണ് ബ്രോ. താങ്കളുടെ അഭിപ്രായത്തിന് നന്ദി

Leave a Reply

Your email address will not be published. Required fields are marked *