ഇനി പറ ഈ പൈസ മോന് എവിടന്നാ.. ഫ്രണ്ട്സിന്റെ കൈയ്യിന്ന് കടം വാങ്ങിയതാണോ..?
ആസി ഉമ്മയുടെ കൈ പിടിച്ച് ആ പൈസ ഉമ്മയുടെ കയ്യിൽ വെച്ച് കൊടുത്തിട്ട് അടുത്തുള്ള സോഫയിൽ പോയി ഇരുന്നു…
അവന്റെ പ്രവർത്തി ആമിയെ സങ്കടപെടുത്തിയെങ്കിലും ആസിക്ക് എവിടന്ന് ഈ പൈസ കിട്ടി എന്ന് അവൾക്ക് അറിയണമായിരുന്നു. തന്റെ പൊട്ടത്തരം കൊണ്ട് അവൻ ആരുടെയെങ്കിലും കയ്യിൽ നിന്ന് പൈസ കടം വാങ്ങിയോ എന്നായിരുന്നു അവളുടെ സംശയം.
നീ എന്താ വരാൻ ഇത്ര നേരം വൈകിയത്. എന്താ നിന്റെ മുഖത്ത് ഒരു ക്ഷീണം… നിനക്ക് എവിടന്നാ ഈ പൈസ. ആമി അവന്റെ അടുത്തിരുന്ന് കുറെ ചോദ്യങ്ങൾ ചോദിച്ചു.
ഉമ്മയല്ലേ പറഞ്ഞത് പൈസ തന്നില്ലെങ്കിൽ ഇനി ഞാൻ ഉമ്മയോട് ഒരിക്കലും മിണ്ടരുത് എന്ന്.
അത് ഞാൻ… ആമി അന്നേരം പറഞ്ഞു പോയ വാക്കുകൾ അവളുടെ ഹൃദയത്തിൽ തന്നെ വന്ന് തറയ്ക്കാൻ തുടങ്ങി.
അതോണ്ട് ഞാനിന്ന് കോളേജിൽ പോയില്ല.
പിന്നെ…
എനിക്ക് അറിയാവുന്ന ഒരു ആളുടെ കൂടെ ഹോളോ ബ്രിക്‌സ് ഇറക്കാൻ പോയി. അങ്ങനെ കിട്ടിയ പൈസയാണ് ഇത്..
തന്നോട് മിണ്ടതിരിക്കാൻ അവന് കഴിയാത്തത് കൊണ്ടാണ് അവൻ അങ്ങനെ ചെയ്തതെന്ന് ഓർത്തപ്പോൾ ആമിക്ക് സന്തോഷം വന്നെങ്കിലും തന്റെ പൊട്ടത്തരം കാരണം താൻ മകനെ അവിശ്വസിച്ചത് കൊണ്ടാണ് അവന് അങ്ങനെ ചെയ്യേണ്ടി വന്നത് എന്നോർത്തപ്പോൾ ആമിക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി..
അവൾ മകനെ കെട്ടിപിടിച്ചു കുറെ നേരം കരഞ്ഞു.
മോനെ…
മ്മ്..
ഉമ്മയോട് പിണക്കമാണോ…
മ്ച്ചും.. എനിക്ക് ഉമ്മ മാത്രമല്ലേ ഒള്ളു. ഉമ്മയോട് പിണങ്ങിയാ പിന്നെ എനിക്ക് ആരാ ഉള്ളത്..
മകന് തന്നോട് ഉള്ള സ്നേഹം കണ്ടപ്പോൾ ആമിക്ക് അവനെ വീണ്ടും മാറോട് ചേർത്ത് കാരയാനല്ലാതെ മറ്റൊന്നും കഴിഞ്ഞില്ല.
പോയി മേൽ കഴുകി വാ ഉമ്മ നിനക്ക് കുറെ സാധങ്ങൾ വാങ്ങി വെച്ചിട്ടുണ്ട്..
ഇതിന്റെ ബാക്കി ഒന്ന് എഴുതാമോ