ശേഷം,
“”…ഞാൻ പറയാണ്ട് കണ്ണുതുറക്കല്ലേ..!!”””_ ന്നൊന്നുകൂടി ഓർമ്മിപ്പിച്ചിട്ട് ബാത്ത്റൂമിലേയ്ക്കു കയറിയ ഞാൻ, കുളിയ്ക്കാൻനേരം ബക്കറ്റിൽപിടിച്ചുവെച്ച വെള്ളമെടുത്ത് തിരിച്ചിറങ്ങി അവൾടെ തലവഴിയേ ഒറ്റയൊഴി…
…എനിയ്ക്കിതൊക്കെയല്ലേ ആകെയുള്ള സന്തോഷങ്ങൾ.!
ഉടനെ ഞെട്ടിവിറച്ചുകൊണ്ട് കണ്ണുതുറന്നയവൾ കിടുവിത്തുടങ്ങിക്കൊണ്ട് എന്റെനേരേ നോക്കീതും ഞാനോടി കട്ടിലേൽക്കേറി…
ഉടനെ,
“”…എടാ പട്ടീ… നിയ്ക്കെടാ..!!”””_ ന്നുമ്പറഞ്ഞൊരു നിലവിളിയായ്രുന്നവൾ…
എന്നാലതൊന്നും മൈൻഡാക്കാതെ ഞാൻ കട്ടിലിലേയ്ക്കു കിടക്കാൻ തുടങ്ങീതും ആ നനഞ്ഞകോലത്തിൽ അവളും പാഞ്ഞുവന്നെന്റെ മേലേയ്ക്കു ചാടിക്കേറി…
“”…നീയെന്നെ പട്ടാപ്പകല് ചതിയ്ക്കും ലേ..??”””_ എന്റെ അരക്കെട്ടിനിരുവശവുമായി കാലുകളിട്ടിരുന്ന അവൾ തലകൂമ്പിച്ച് കണ്ണുകളിലേയ്ക്കു നോക്കി ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ടായ്രുന്നു ആ ചോദ്യം…
അവളിൽനിന്നും അങ്ങനൊരു പ്രതികരണം പ്രതീക്ഷിയ്ക്കാതിരുന്ന ഞാൻ പെട്ടെന്നൊന്നു പകച്ചുനോക്കുമ്പോൾ എന്റെകണ്ണിനു തൊട്ടുമീതേയായി നനവൂറി വെള്ളമിറ്റുന്ന മുടിയിഴകളുമായിരിയ്ക്കുകയാണ് മീനാക്ഷി…
“”…എടീ കോപ്പേ… ഇറങ്ങെടീ… ബെഡ്ഡ് നനയോടീ..!!”””_ പെട്ടെന്ന് ക്യാരക്ടർ വീണ്ടെടുത്ത ഞാൻ ഉറക്കെ ആക്രോശിച്ചുകൊണ്ട് അവളെ കുതറിത്തെറിപ്പിയ്ക്കാനായി ശ്രെമിച്ചതും പെണ്ണെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചുകളഞ്ഞു…
കൂട്ടത്തിൽ,
“”…അങ്ങനെ ഞാമ്മാത്രമായ്ട്ട് നനയണ്ട… നീയും നനയ്..!!”””_ ന്നും പറഞ്ഞ് എക്കിയെക്കി ചിരിയ്ക്കാനും തുടങ്ങി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo