എന്റെ ഡോക്ടറൂട്ടി 30
Ente Docterootty Part 30 | Author : Arjun Dev
[ Previous Parts ] | [ www.kkstories.com ]

“”…എടാ… നീ അവരുപറഞ്ഞത് കേട്ടോ..?? നമ്മളേ.. നമ്മള് ക്യൂട്ട്കപ്പിൾസാന്ന്..!!”””_ ആ അമ്മയും മോളും പോകുന്നതും നോക്കിനിന്നശേഷം മീനാക്ഷി പറഞ്ഞുചിരിച്ചു…
ഞാനുമത് കേട്ടെങ്കിലും എന്റെകണ്ണുകൾ നാലുദിക്കുകളിലുമായി ചിതറിയൊഴുകുന്ന തിരക്കിലായ്രുന്നു…
…ശാസ്ത്രമിത്രയൊക്കെ വളർന്നെന്നുപറഞ്ഞിട്ടെന്താ പ്രയോജനം..??
…തിന്നിട്ട് സംഭാവനകൊടുക്കാതെ വലിയുന്നോന്മാരെ കണ്ടുപിടിയ്ക്കാനായ്ട്ട് ഒരിന്റേക്കറ്ററുണ്ടോ ഇവിടെ..??
ആലോചിച്ചപ്പോൾ എനിയ്ക്ക് സയൻസിനോടുതന്നെ പുച്ഛംതോന്നി…
“”…എന്നാലുമെന്തോ കണ്ടിട്ടാവും നമ്മള് ക്യൂട്ട്കപ്പിൾസാന്ന് ആ പെണ്ണ്പറഞ്ഞത്..??”””_ അതിനിടയിൽ മീനാക്ഷിവീണ്ടും പതമ്പറഞ്ഞു…
അതിന്,
…ഇവളതിതുവരെ വിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനവൾടെ മുഖത്തേയ്ക്കു കണ്ണുഴിയുമ്പോൾ അവൾ തുടർന്നിരുന്നു…
“”…ഇതിപ്പൊ എന്നെമാത്രമായ്രുന്നു ക്യൂട്ടെന്നുപറഞ്ഞെങ്കിൽ കേൾക്കാനൊരു സുഖമുണ്ടായ്രുന്നു..!!”””_ എന്നെ മനഃപൂർവ്വം ചൊറിയാനായിത്തന്നെ ഇറങ്ങിത്തിരിച്ചേക്കുവാന്ന മട്ടിൽ പറഞ്ഞശേഷം ഒരക്കിയ ചിരികൂടി വെച്ചുതേച്ചതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…
“”…മ്മ്മ്.! നിന്നെയാണെങ്കി ക്യൂട്ടെന്നാവൂല, കൂത്തെന്നാവും പറയ്ക… അതും വെറുംകൂത്തല്ല, മുതുക്കൂത്ത്..!!”””_ തഞ്ചത്തില് നിന്നങ്ങട് താങ്ങിയശേഷം ചുറ്റുപാടും കണ്ണോടിയ്ക്കുന്നതിനിടയിലും മീനാക്ഷിയുടെ മറുപടിയ്ക്കായി ഞാൻ കാതോർത്തിരുന്നു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo