“”…അതെന്തേലുമായ്ക്കോട്ടേ… അല്ല, നീയെന്താ ക്ഷേത്രത്തിപ്പോവാഞ്ഞേ..?? അതിനല്ലേ നിന്നെ വിളിച്ചുണർത്തി പറഞ്ഞുവിട്ടേ..!!”””_ ഇടയ്ക്കെന്തോ ആലോചിച്ചയവൾ ചിരിനിർത്തി ചോദ്യഭാവത്തിലെന്നെ നോക്കി…
“”…അതൊക്കെപ്പോയതാ… ഞാഞ്ചെന്നപ്പൊ ശ്രീക്കുട്ടന്റൊപ്പമവള് പോയി… അതോണ്ടു ഞാനിങ്ങുതിരിച്ചുവന്നു..!!”””_ മറുപടിയായതു പറയുമ്പോൾ എന്റെമുഖത്തൊരു നിർവികാരത നിറഞ്ഞിരുന്നു…
“”…ഏഹ്.! അതെന്താപറ്റിയെ..?? ഇന്നലെ ചെറീമ്മവന്നിട്ട് നിന്നോടുചെല്ലണോന്നല്ലേ പറഞ്ഞേ… പിന്നെന്താ അവളങ്ങനെകാണിച്ചേ..?? എന്നിട്ടു നീയൊന്നും ചോയ്ച്ചില്ലേ..??”””_ അത്രേംനേരം തലയിണയുടെമേലേ പാർക്കുചെയ്തിരുന്ന തലയുയർത്തി നനഞ്ഞുലഞ്ഞ നീളൻ മുടിയിഴകൾ മുഖത്തുനിന്നും മാടിയൊതുക്കിക്കൊണ്ട് അവളെന്നെ നോക്കി…
“”…ചോയ്ച്ചു… അതൊക്കെയെന്റെ കാർന്നോര് കെളവന്റെയൊരു കുസൃതിയായ്രുന്നു… ചെറിയമ്മ പറഞ്ഞിട്ടുകേൾക്കാതെ പുള്ളിയാ ശ്രീയോടൊപ്പമവളെ പറഞ്ഞുവിട്ടത്… ഞാങ്കൂടെച്ചെന്നാൽ എരണക്കേടാന്ന്… പിന്നവൾടെ ജീവിതം നശിച്ചു പോകോന്നുമ്പറഞ്ഞു..!!”””_ പറഞ്ഞതെല്ലാം ഞാനവളോടക്കമിട്ടു നിരത്തി…
കേട്ടതും കുറച്ചുനേരമൊന്നും മിണ്ടാതെ നിർന്നിമേഷമായി എന്നെനോക്കി കിടക്കുവാണവൾ ചെയ്തത്…
“”…അതുശെരിയാ… നീ കൂടെക്കൂടിയാ എരണക്കേടുതന്നാ… അതല്ലേ ഞാനിപ്പോളനുഭവിയ്ക്കുന്നേ..!!”””_ പറഞ്ഞതും കവിഴ്ന്നുകിടന്നവൾ തലയിണയിൽ മുഖംപൂഴ്ത്തി…
അങ്ങനെയൊരു ഡയലോഗിന് സാധാരണ കണ്ണുപൊട്ടേ തെറിവിളിയ്ക്കാൻ മാത്രമറിയുന്ന ഞാൻ, എന്നെപ്പോലും ഞെട്ടിച്ചുകൊണ്ട് മാറിചിന്തിച്ചിരിയ്ക്കുന്നു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo