“”…എന്നിട്ട്..??”””_ ഞാനത്രയുംവെച്ച് നിർത്തിയെന്നു തോന്നിയിട്ടാവും പുള്ളിക്കാരിയെടുത്തു ചോദിച്ചത്…
“”…എന്നിട്ടെന്താ..?? പിന്നെന്നെ പ്ലസ്സ് വണ്ണിന് ബയോളജി സയൻസെടുക്കാൻ നിർബന്ധിച്ചു… അതിനന്നു ഫോമൊക്കെ ഫിൽചെയ്തുതന്നതുമാ… പക്ഷെ ശ്രീക്കുട്ടൻ കൊമേഴ്സെടുക്കാൻ പോയോണ്ട് ഞാനും തന്നയച്ച ഫോമൊക്കെ നുള്ളിക്കീറിക്കളഞ്ഞിട്ട് കൊമേഴ്സിനുകൊടുത്തു… അതിനു കിട്ടുവേംചെയ്തു… അതോടെ വീട്ടിലടിയായി… അന്നൊക്കെ കൊമേഴ്സും ഹ്യുമാനിറ്റീസുമെടുക്കുന്ന പിള്ളേരൊക്കെ രണ്ടാംകുടിക്കാരെന്നാ നാട്ടുകാർടെവിചാരം… പുള്ളിയ്ക്കുപിന്നെ സ്റ്റാറ്റസാണല്ലോ മെയ്ൻ..!!”””_ പറഞ്ഞശേഷമൊരു ദീർഘനിശ്വാസമെടുക്കുമ്പോൾ അതിൽപ്പോലുമൊരു പുച്ഛമായ്രുന്നെനിയ്ക്ക്…
“”…അതുപിന്നെ എന്തുപഠിയ്ക്കണം എന്തുപഠിയ്ക്കണ്ടാന്നൊക്കെ തീരുമാനമെടുക്കുന്നത് പഠിയ്ക്കുന്നോരല്ലേ..?? അല്ലാണ്ടതൊക്കെ നിർബന്ധിച്ചാണോ ചെയ്യിയ്ക്കേണ്ടത്..??”””_ ഉടനേതന്നെ മീനാക്ഷിയുടെ തത്വവുമെത്തി…
“”…ആഹ്.! അന്നിതുതന്നെയാ അമ്മയും മാമനും ചെറിയമ്മേം കീത്തൂമൊക്കെപ്പറഞ്ഞത്… അവനിഷ്ടമുള്ളത് പഠിയ്ക്കട്ടേന്ന്… ചെറിയച്ഛനുംവിളിച്ചു കുറേയൊക്കെപ്പറഞ്ഞു… ഒടുക്കമാ സമ്മതിച്ചേ… പക്ഷെ അന്നൊരുത്തരവൂടി പുറപ്പെടുവിച്ചായ്രുന്നു..!!”””_ പറഞ്ഞശേഷമൊരു ചിരിയോടെ ഞാൻകണ്ണുതുറന്നതും മീനാക്ഷിയപ്പോഴുമെന്റെ കണ്ണുകളിലേയ്ക്കു നോക്കിത്തന്നെ കിടക്കുവാണ്…
എന്നാലെന്റെ പെട്ടെന്നുള്ളനോട്ടം പ്രതീക്ഷിയ്ക്കാത്തതു കൊണ്ടാവണം അവൾടെയാ ഉണ്ടക്കണ്ണുകൾ പെട്ടെന്നിടറിപ്പോയത്…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo