“”…എ… എന്തുത്തരവ്..??”””_
അവൾടെയാനോട്ടം ഞാൻ കണ്ടൂന്നുള്ളഞെട്ടലിൽ
ചോദിച്ചചോദ്യംപോലും വിക്കിപ്പോയി…
“”…ഓഹ്.! വേറെന്തോന്ന്…
ഇനിയിവനെന്തു കാട്ടിയാലും എനിയ്ക്കൊരുത്തരവാദിത്വാമില്ലാന്ന്… എല്ലാം നിങ്ങളേറ്റെടുത്തോണംന്ന്… ഞാനിവന്റെ കാര്യമിനി തിരിഞ്ഞുപോലും നോക്കൂലാന്ന്..!!”””_ ഞാനതൊക്കെ പറയുമ്പോൾ മീനാക്ഷിയെന്നെ തുറിച്ചുനോക്കിക്കൊണ്ട് കിടക്കുവാ…
ശേഷം,
“”…അല്ലാ… അങ്ങനെ തിരിഞ്ഞുനോക്കൂലാന്നു പറഞ്ഞിട്ടെന്തിനാ പിന്നെ നിന്നെയോരോന്നു കുത്താനായ്ട്ടുവരുന്നേ..??”””_ മുഖത്തേയ്ക്കു പാറിവീണ നനവൊഴിയാത്ത സിൽക്കീമുടിയിഴകൾ മാടിയൊതുക്കുന്നതിനിടയിൽ അവൾചോദിച്ചു…
“”…അതുപിന്നെ പുള്ളിയന്നുപറഞ്ഞതു കേൾക്കാണ്ട് സ്വന്തയിഷ്ടത്തിനുപോയ്‌ട്ട് ഞാൻമൂഞ്ചിപ്പോയതാന്ന് നാട്ടുകാർടേം വീട്ടുകാർടേം മുന്നെത്തെളിയിയ്ക്കണ്ടേ..?? അതിനാവും..!!”””_ പറഞ്ഞുകൊണ്ട് ഞാനെഴുന്നേൽക്കാനായി ശ്രെമിച്ചതും,
“”…എവടെയെണീറ്റ് പോണ്..?? മര്യാദയ്ക്കിവടെക്കിടന്നോ..!!”””_ എന്നുംപറഞ്ഞവള് വീണ്ടുമെന്നെപ്പിടിച്ച് അടുത്തുകിടത്തി…
എന്നിട്ട്,
“”…എന്തായാലും കൊള്ളാം…
നല്ല മനുഷ്യമ്മാര് തന്നാട്ടാ നിങ്ങള്..!!”””_ എന്നുപറഞ്ഞവളൊരു ചിരികൂടിച്ചിരിച്ചു…
ഒരുമാതിരി കൊല്ലാക്കൊല ചെയ്യുമ്പോലൊരെണ്ണം.!
“”…ഇപ്പൊയീ കാണിയ്ക്കുന്നതൊന്നും ഒന്നുവല്ല… നാട്ടുകാർടൊക്കെമുന്നെ എന്നെയെന്തോരം നാണങ്കെടുത്തീട്ടുണ്ടെന്നോ… സത്യമ്പറഞ്ഞാ.. എത്രകാലങ്ങൾക്കു ശേഷമാണെന്നോ അന്നുനിന്റെ പിറന്നാളിന്റെ ഫങ്ഷനുപോലും ഞാമ്പങ്കെടുക്കുന്നത്… അതും നിന്റെയായോണ്ട്മാത്രം..!!”””_ ഞാൻ ചിരിച്ചുകൊണ്ടതു പറഞ്ഞപ്പോൾ കുറച്ചുനേരമവളെന്നെത്തന്നെ നോക്കിക്കിടന്നു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo