ശേഷം,
“”…അതൊക്കെയന്നത്തെ കാര്യോല്ലേ… ഇപ്പൊ ഞാനില്ലേടാ കൂടെ..!!”””_ എന്നുമ്പറഞ്ഞെന്നെനോക്കി കണ്ണിറുക്കിക്കാണിച്ചു…
സാധാരണയമ്മാതിരി ഡയലോഗൊക്കെ കേൾക്കുമ്പോളവളെ നാലുചവിട്ടുംചവിട്ടി വായിൽവരുന്ന കുറേത്തെറിയുംവിളിച്ച്
എഴുന്നേറ്റുപോവാറുള്ള ഞാൻ അന്നൊരുചിരിയോടെ അവടത്തന്നെ കിടന്നതേയുള്ളൂ…
…ഒരുപക്ഷേ ഇനിയുള്ള എന്റെഭാവിമുഴുവൻ അടുത്തുകിടക്കുന്നയീ ഭൂതത്തിനൊപ്പമാവുമെന്ന് മനസ്സ് പറഞ്ഞുകാണണം.!
“”…എന്താണ് സാർ… ഒരു ചിരിയൊക്കെ..?? എന്തേയ്… പോരാന്നുണ്ടോ..??”””_ വീണ്ടുമാക്കിയൊരു ചിരിയോടെയവൾ കണ്ണുരുട്ടിയതിന്,
“”…എല്ലാം തമ്പുരാട്ടീടെ ഇഷ്ടമ്പോലെ..!!”””_ എന്നു ഞാനുമങ്ങടൂക്കി…
അങ്ങനോരോന്നും പറഞ്ഞുകിടന്ന് സമയമ്പോയതറിഞ്ഞില്ല…
അപ്പോഴാണവൾടടുത്തിരുന്ന് ഫോൺചിലച്ചത്…
പെട്ടെന്നുതന്നെയെടുത്ത് സ്ക്രീനിലേയ്ക്കു നോക്കിയയവൾ,
“”…ചേച്ചിയാ..!!”””_ എന്നെന്നോടുരുവിട്ടിട്ട്,
“”…ആഹ്.! ചേച്ചീ… പറഞ്ഞോ..!!”””_ ന്നുംപറഞ്ഞ് കോളറ്റൻഡ് ചെയ്തു…
പിന്നെക്കുറച്ചുനേരം അവരുതമ്മിൽ സംസാരിയ്ക്കുമ്പോൾ ഞാൻ കവിഴ്ന്നടിച്ച് ബെഡ്ഡിലേയ്ക്കുവീണു…
എന്നിട്ടവടെക്കിടന്ന് ഉറങ്ങാനൊരു ശ്രെമമൊക്കെനടത്തീതാ…
പക്ഷേയവള് സമ്മയ്ച്ചില്ല…
എന്നെ കുത്തിയെഴുന്നേൽപ്പിച്ചു…
“”…എടാ പൊട്ടാ… ചേച്ചിയാ… നമ്മളിതുവരെ റെഡിയായില്ലാന്നുമ്പറഞ്ഞ് വഴക്കുപറയാൻ വിളിച്ചയാ… പെട്ടെന്നൊരുങ്ങി താഴെച്ചെല്ലാമ്പറഞ്ഞു..!!”””
“”…ഞാനതിനെപ്പോഴേ സെറ്റാണല്ലോ… ഇനിയെഴുന്നേറ്റങ്ങു പോയാമതി..!!”””

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo