എന്നാൽ മറുപടി വൻലാഗാന്ന് തോന്നിയപ്പോൾ ഞാൻ തലചെരിച്ചവളെ നോക്കി…
അപ്പോഴാണ് സംഗതിയെവടെയോ പാളിയെന്നു മനസ്സിലായത്…
അത്രയുംനേരം ചിരിച്ചുകളിച്ചുനിന്ന മീനാക്ഷിയുടെ മുഖമാകെ മങ്ങിയിരിയ്ക്കുന്നു…
എന്റെ നോട്ടംകണ്ടതും എന്നെയൊന്നു ബോധിപ്പിയ്ക്കാനായി ചിരിച്ചെന്നു വരുത്തുമ്പോഴും, അവൾടെയുള്ളിലെ സങ്കടമെനിയ്ക്കു മനസ്സിലായി…
“”…അതുപിന്നെ ഞാനങ്ങനർത്ഥംവെച്ചു പറഞ്ഞൊന്നുവല്ല… എന്നെച്ചൊറിഞ്ഞപ്പൊ ഓർക്കാണ്ട് പറഞ്ഞുപോയതാ… സോറി..!!”””
“”…അതുസാരവില്ല..!!”””_ അവൾ തലകുലുക്കിക്കൊണ്ട് വീണ്ടുമൊന്നു ചിരിച്ചു…
“”…എന്നാ ഞാമ്പോയി വല്ലതുമൊക്കെ തടയോന്നൊന്നൂടെ നോക്കട്ടേ..!!”””_ എന്നുമ്പറഞ്ഞ് നൈസിനവിടെന്നു വലിയുമ്പോൾ പിന്നേമവടെനിന്ന് ഓരോന്നുപറഞ്ഞ് അവളെയെന്തിനാ വിഷമിപ്പിയ്ക്കുന്നത് എന്നൊരു ചിന്തകൂടി മനസ്സിലുണ്ടായ്രുന്നു…
“”…ഞാനുങ്കൂടി വരണോ..??”””_ കുറച്ചൊന്നു മുന്നോട്ടുനടന്നതും പിന്നിൽനിന്നും അവൾടെചോദ്യം…
തിരിഞ്ഞുനോക്കിയപ്പോൾ മുഖത്തൊരു കള്ളച്ചിരിയുമായി നിൽക്കുവാണ് കക്ഷി…
…മ്മ്മ്.! കൂട്ടിനു വിളിയ്ക്കാമ്പറ്റിയ ഏർപ്പാട്.!
“”…ങ്ഹൂം.! നീകൂടി വന്നാൽ ആളോള് ശ്രെദ്ധിയ്ക്കും..!!”””_ പറഞ്ഞശേഷം ഞാൻ മെല്ലെയവടന്നു വലിയുവായ്രുന്നു…
അങ്ങനന്നത്തെ പരിപാടികളെല്ലാം ഏകദേശം കഴിയാറായപ്പോഴാണ് ഓഡിറ്റോറിയത്തിലേയ്ക്കു പോയവന്മാരു തിരിച്ചെത്തീത്…
എന്നെമാത്രം പോസ്റ്റാക്കിപ്പോയതിന് സ്വല്പം ജാഡയിടണമെന്നൊക്കെയാണ് ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും അതുകൊണ്ടുണ്ടായ ലാഭമോർത്തപ്പോൾ അതെല്ലാം ഞാൻ വിട്ടുകളഞ്ഞു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo