സ്വയം പറഞ്ഞുകൊണ്ട് ഞാനെഴുന്നേറ്റ് കട്ടിലേലിരുന്നു…
…രാവിലേ തൊലിച്ചു കയ്യിൽത്തന്നതിന്റെ ചളിപ്പുകൊണ്ടാവണം, അമ്മയോ ചെറിയമ്മയോന്നും എന്നെത്തിരക്കി റൂമിലേയ്ക്കു വരാണ്ടിരുന്നത്.!
…ഒരുകണക്കിനതു നന്നായി…
അല്ലായ്രുന്നേൽ പിന്നവരെ തിരക്കേണ്ടി വരില്ലായ്രുന്നു.!
എന്തായാലും പിന്നധികം സമയമൊന്നും മെനക്കെടുത്തിയില്ല…
നേരേപോയി മേലൊന്നുകഴുകി…
പിന്നെ വന്നിട്ടാണ് മീനാക്ഷിയെടുത്തുവെച്ച ബോക്സുകൾ തുറന്നുനോക്കുന്നത്…
ആദ്യത്തേതിലൊരു നേവിബ്ലൂ പാന്റ്സ്.. രണ്ടാമത്തേതിലൊരു ഓഫ് വൈറ്റ് ഷർട്ട്.. മൂന്നാമത്തേതിൽ നേവിബ്ളൂവിലെതന്നെ ഒരു ബ്ലേസറും…
ആ സാമാനംമുഴുവനും തൊലിച്ചുകണ്ടതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി…
…കല്യാണപ്പെണ്ണ്, അതിങ്ങേർടതല്ലേ..?? അല്ലാണ്ട് സായിപ്പിനൊണ്ടായതൊന്നുവല്ലല്ലോ കോട്ടുമിട്ടൊണ്ടാക്കാൻ..??!!
…ഇവനൊക്കെ ഡോക്ടറാന്നുമ്പറഞ്ഞു നടന്നിട്ട് കുറച്ചെങ്കിലുമൊരു വെളിവില്ലാന്നുവെച്ചാൽ.!
…അന്ന് ഡ്രസ്സിനോർഡർ കൊടുക്കാമ്പോയപ്പോൾ വെള്ള മുണ്ടുംഷർട്ടും പറഞ്ഞേപ്പിച്ചനേരത്ത് അതപ്പോഴേ മേടിച്ചിട്ടിങ്ങു പോന്നാൽമതിയായ്രുന്നു.!
…അതെങ്ങനാ… ഈ മറ്റവനിതിനെടേക്കേറി ഇമ്മാതിരി കുത്തിത്തിരിപ്പുണ്ടാക്കുമെന്ന് കരുതിയോ..??
…ഇതതൊന്നുവല്ല, എന്നെ മറ്റുള്ളവർടെമുന്നിൽ കോമാളിയാക്കാനുള്ള കുഴുത്തുരുമ്പാ.!
ആലോചിയ്ക്കുന്തോറും ദേഷ്യവും സങ്കടവുമെല്ലാങ്കൂടിരച്ചു കേറിയിട്ട് എനിയ്ക്കെന്റെ പിടുത്തംവിട്ടുപോകുമ്പോലെ തോന്നിപ്പോയി…
…ഇനിയിപ്പോൾ ഇതുമിടീപ്പിച്ച് സ്വന്തംമോനെ നാറ്റിച്ചാലേ തന്തയ്ക്കു സമാധാനമാകുള്ളൂങ്കിൽ അങ്ങനെതന്നായ്ക്കോട്ടേ.!

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo