മനസ്സിലങ്ങനേങ്കരുതി ആ കോട്ടുമെടുത്ത് ഞാനാ കണ്ണാടിയ്ക്കു മുന്നിലേയ്ക്കുനിന്നു…
…മ്മ്മ്.! കണ്ടിട്ടൊരു പ്രോസ്റ്റിറ്റ്യൂട്ട് ലുക്കൊക്കെണ്ട്.!
പിന്നൊന്നും നോക്കീല…
നേരെ പാന്റ്സുംഷർട്ടും വലിച്ചുകേറ്റി, ഷർട്ട് ഇൻസെർട്ടുചെയ്ത് മേലെക്കൂടി കോട്ടുമിട്ടു…
സാനം ബോഡിഫിറ്റായതുകൊണ്ട് കംഫർട്ട്ലെവലൊക്കെ പക്കാ…
…കല്യാണമൊന്നു കഴിയട്ടേ… എന്നിട്ടുവേണം ഈ കോട്ടുമിട്ട് അണ്ടിപെറുക്കാൻ പോവാൻ.!
അങ്ങനതുമിട്ട് കണ്ണാടിയ്ക്കുമുന്നേനിന്ന് നെഞ്ചൊക്കെ വിരിച്ചുനോക്കിയിട്ട് താടിയും മുടിയുമൊതുക്കുമ്പോഴാണ് ഡോറും തള്ളിത്തുറന്നുകൊണ്ട് മീനാക്ഷി കേറിവന്നത്…
ഒരിളംനീലയിൽ മെറൂൺ ബോർഡർവരുന്ന കാഞ്ചീപുരംപട്ടുമുടുത്ത് അതിനൊത്ത മേക്ക്അപ്പും ഓർണ്ണമന്റ്സുമായി പെണ്ണുകയറിവന്നപ്പോൾ ഞാനാകെ തരിച്ചുനിന്നുപോയി…
…ഇവൾക്കിനി ദിവസംകഴിയുന്തോറും സൗന്ദര്യമിരട്ടിയ്ക്കുന്നോ..??
മോഡൽസുടുക്കുമ്പോലെ പെർഫെക്ടായി അളന്നുമുറിച്ചുടുത്തേക്കുന്ന സാരിയിലെയവൾടെ അളവഴകുകൾ കണ്ണിൽനിറച്ചുകൊണ്ട് ഞാൻ സ്വയംചോദിച്ചുപോയി…
എന്നാലെന്റതേഭാവം തന്നെയായ്രുന്നു മീനാക്ഷിയ്ക്കും…
റൂമിലേയ്ക്കു കേറിയപാടേ എന്നെനോക്കി കണ്ണുംമിഴിച്ചൊറ്റ നിൽപ്പായ്രുന്നൂ പെണ്ണ്…
“”…സിത്തൂ… ഇതു നീ തന്നേടാ..??”””_ ഒന്നുഞെട്ടിയശേഷം അവളോടിയടുക്കെവന്നിട്ട് എന്നെ തൊട്ടൊക്കെ നോക്കിക്കൊണ്ട് ചോദിച്ചു…
അപ്പോളവൾടെ കണ്ണുകളിലും വല്ലാത്തൊരു ഭാവമായ്രുന്നു…
ഇനിയെന്നെ കടിച്ചുപറിച്ച് തിന്നോന്നുപോലും തോന്നിപ്പോയി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo