എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

“”…ഇനി നീയാ ഷൂസൂടെയെടുത്തിട്ടേ… കാണട്ടേ..!!”””_ എന്നുപറഞ്ഞയവൾ,

“”…ശ്ശോ.! എനിയ്ക്കുവയ്യ.! ഇന്നു കല്യാണച്ചെക്കനൊക്കെ സൈഡാവേയുള്ളൂ… എന്തൊക്കെപ്പറഞ്ഞാലും അങ്കിളിന്റെ സെലെക്ഷനൊരു രക്ഷേമില്ലാട്ടോ..!!”””_ സന്തോഷമടക്കാനാവാതെ എന്തൊക്കെയോ പുലമ്പിക്കൊണ്ട് പുള്ളിക്കാരിയെന്റെചുറ്റും റൗണ്ടടിയ്ക്കുവാണ്…

“”…അല്ലേൽ ഷൂസൊക്കെ പിന്നെടുക്കാം… നീയിങ്ങടുനിന്നേ… ആദ്യം ഞാനൊരു ഫോട്ടോയെടുക്കട്ടേ… അതു സ്റ്റാറ്റസിട്ട് സകലത്തിനേം ഞെട്ടിച്ചിട്ടുതന്നെകാര്യം..!!”””_ എന്നുംപറഞ്ഞവൾ ഫോണെടുത്ത് പലപോസിലായി എന്റഞ്ചാറു ഫോട്ടോയെടുത്തു…

അതിനുശേഷം കുറച്ചുനേരം എടുത്തയാ ഫോട്ടോയിലേയ്ക്കും എന്റെമുഖത്തേയ്ക്കും മാറിമാറിനോക്കിക്കൊണ്ട് കട്ടിലിലേയ്ക്കിരുന്നു…

അതിനിടയിൽ,

“”…ഇഫ് ബിയിങ് ക്യൂട്ട് ഈസ്‌ എ ക്രൈം, ദെൻ യു ഷുഡ് ബി അറസ്റ്റഡ്..!!”””_ എന്നൊരു പിറുപിറുപ്പുകൂടി കേട്ടപ്പോൾ ഞാനവളെ രൂക്ഷമായൊന്നുനോക്കി…

“”…എന്താന്ന്..??”””_ കുറച്ചു കടുപ്പിച്ചാണ് ഞാനതുചോദിച്ചത്…

…ഇനി കോട്ടിട്ടതിന് അറസ്റ്റ് ചെയ്യോന്നാണോ പറഞ്ഞത്…

ഇനിയീക്കോട്ട് ആ കള്ളത്തന്ത എവിടേലുങ്കേറി മോട്ടിച്ചതാവോ..??!!

“”…ഏയ്‌.! ഒന്നൂല്ല.! ഞാനൊരു ക്യാപ്ഷനാലോചിച്ചതാ… നീ ഷൂസിട്ടോ..!!”””_ തലകുലുക്കിക്കൊണ്ടതു പറയുന്നതിനിടയിൽ അപ്പോഴുമവൾ വല്ലാത്തൊരു ഭാവത്തോടെന്നെ കണ്ണുഴിഞ്ഞു…

“”…കഴിഞ്ഞോ..?? എന്നാവന്നേ… നമുക്കെന്നാ താഴത്തേയ്ക്കുപോവാം…
എല്ലാരുമവടെ സിറ്റ്ഔട്ടിലുണ്ട്…
ഇന്നെല്ലാത്തിനേം ഞെട്ടിയ്ക്കണം..!!”””_ ഞാൻ ഷൂസിട്ടുനിവർന്നതും എന്നുമ്പറഞ്ഞവൾ എന്റെ കൈയ്ക്കുപിടിച്ചുവലിച്ചു…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *