എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്] 2477

“”…ആവുന്നേലായ്ക്കോട്ടേ… പക്ഷെ ഇങ്ങനിറങ്ങിപ്പോവാൻ
ഞാൻ സമ്മതിയ്ക്കൂല..!!”””

“”…ദേ… മീനാക്ഷീ… മര്യാദയ്ക്കു കൈവിട്ടോ… എനിയ്ക്കു ദേഷ്യംവരുവാ..!!”””_ ഞാനിടയ്ക്കു ശബ്ദംകടുപ്പിച്ചതും അവളറിയാതെന്റെ കൈവിട്ടു…

അപ്പോഴാണ് താഴെനിന്നും ചേച്ചിയുടെ വിളിയെത്തുന്നത്;

“”…സിദ്ധൂ… മീനൂ… നിങ്ങളിതുവരെ റെഡിയായില്ലേ..?? എല്ലാരും പുറത്തേയ്ക്കിറങ്ങി കേട്ടോ..!!”””

ഉടനെ,

“”…ഞാൻ ദേ എത്തിയേച്ചീ..!!”””_ ന്നുംപറഞ്ഞ് പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ,

“”…ഷഡ്ഢി കുറച്ചൂടെ വലിഞ്ഞിരുന്നേൽ ഈ കോട്ടുകൂടി ഇടിച്ചുള്ളിൽ കേറ്റായ്രുന്നു..!!”””_ എന്നുകൂടി പിറുപിറുത്തതും മീനാക്ഷി വീണ്ടുമെന്റെ കൈയ്ക്കു ചാടിപ്പിടിച്ചു…

എന്നിട്ട്,

“”…ചേച്ചീ… ഒന്നോടി വാ ചേച്ചീ..!!”””_ ന്നൊരു നിലവിളിയായ്രുന്നു അവൾ…

അതുകേട്ടതും,

“”…എന്തുപറ്റി മീനൂ..??”””_ ന്നുംചോദിച്ച് നീലനിറത്തിലുള്ള ഖടിജോർജ്ജറ്റ് സാരിയും അതിനുമാച്ചായ ബ്ലൗസ്സുമണിഞ്ഞ് ആരതിയേച്ചി പാഞ്ഞു മേലേയ്ക്കുകേറിവന്നു…

കാണുന്നതോ എന്റെയപ്പോഴത്തെ കോലവും മീനാക്ഷിയുടെ പിടിവലിയും…

“”…എന്താടാ നെനക്ക്..??
നെനക്കിതെന്തോ പറ്റി..??”””_ വാതിൽക്കലെത്തിയ ചേച്ചി
കണ്ണുമിഴിച്ചെന്നെ നോക്കിക്കൊണ്ട് ചോദിച്ചു…

അതിനുമറുപടിയായി,

“”…ചേച്ചീ… കോട്ട്… കല്യാണത്തിനിടാൻ എന്റച്ഛമ്മേടിച്ചു തന്നെയാ..!!”””_ എന്നുംപറഞ്ഞുകൊണ്ട് ഞാൻ
കൊഞ്ചിക്കൊണ്ട് കോട്ടുപൊക്കിക്കാണിച്ചു…

“”…അയ്യേ.! നിനക്കെന്താടാ..?? എന്തുകോലവായിത്..?? പോയി തുണിമാറീട്ടുവാടാ..!!”””_ ചേച്ചി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…

The Author

454 Comments

Add a Comment
  1. എന്താ മോനേ

    യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo

Leave a Reply

Your email address will not be published. Required fields are marked *