“”…തുണി മാറാനോ..?? ഞാനോ..?? ഞാൻ തുണി മാറീതാണല്ലോ..?? കണ്ടില്ലേ… ടിപ്പ്ടോപ്പായില്ലേ ഞാൻ..??”””_ ഞാൻവീണ്ടും കോട്ടുയർത്തിക്കാട്ടി…
എന്നാൽ ചേച്ചിയ്ക്കതു പിടിച്ചില്ല…
“”…ദേ സിദ്ധൂ… നീയെന്റേന്ന് മേടിയ്ക്കുവേ… കോപ്രായം കാണിച്ചോണ്ടിരിയ്ക്കാതെ നീപോയി ഡ്രെസ്സ് മാറിയ്ക്കേ..!!”””_ എന്നുമ്പറഞ്ഞ് അവരെന്റെനേരെ ചീറുമ്പോൾ മീനാക്ഷിയും ദയനീയഭാവത്തിലെന്നെ നോക്കുന്നുണ്ടായ്രുന്നു…
“”…കോപ്രായോ..?? എന്തുകോപ്രായം..?? എന്റച്ഛൻ മേടിച്ചുതന്ന ഡ്രസ്സെങ്ങനാ കോപ്രായമാവുന്നെ..??”””_ ഒരു പൊടിയ്ക്കു വിട്ടുകൊടുക്കാതെ ഞാനും നിന്നങ്ങട് തെറിച്ചു…
“”…എന്നുവെച്ചിങ്ങനാണോടാ ഡ്രെസ്സിടുന്നത്..??”””
“”…എന്റെലുക്കിന് ഇതിങ്ങനിടാനേ പറ്റൂള്ളൂ… അല്ലാണ്ടിടാൻ ഞാൻ ഹൃതിക് റോഷനൊന്നുമല്ലാല്ലോ..??”””_ ഒന്നൊതുക്കാനായി അതുപറഞ്ഞതും എല്ലാം കേട്ടുനിന്ന മീനാക്ഷി ചാടിയിടയ്ക്കു കേറി…
“”…ചുമ്മാതാ ചേച്ചീ… ഇവൻ നല്ല സൂപ്പറായ്ട്ടു ഡ്രസ്സ്ചെയ്തതാ… എന്നിട്ടു മനഃപൂർവ്വമിങ്ങനാക്കീതാ… സംശയമുണ്ടേൽ ഇതൊന്നു നോക്കിയ്ക്കേ..!!”””_ കുറച്ചുമുമ്പെടുത്ത സെൽഫി ചേച്ചിയ്ക്കുനേരെ നീട്ടിക്കാണിച്ചുകൊണ്ട് മീനാക്ഷിപറഞ്ഞു…
അതിലേയ്ക്കു നോക്കിയിട്ട് ചേച്ചിയെന്നൊരു നോട്ടം; നിന്റെ തലയ്ക്കു സുഖമില്ലേടാന്ന മട്ടിൽ…
അതോടെ ഞാനെന്റെ തനിക്കൊണവും പുറത്തെടുത്തു…
“”…ഉം..?? എന്തായിത്രനോക്കാൻ..?? അതു ഞാൻ ട്രയലിട്ടു നോക്കീതാ… ഇപ്പൊ എനിയ്ക്കിങ്ങനെ പോവാനേ സൗകര്യപ്പെടുള്ളൂ… ആ കള്ളതന്ത എല്ലാർടേംമുമ്പിലെന്നെ നാണങ്കെടുത്താമ്മേണ്ടി മേടിച്ചുതന്നതല്ലേ ഈ കോപ്പെല്ലാം… അപ്പൊപ്പിന്നെ ഇങ്ങനേമിട്ടോണ്ടിറങ്ങി ചെല്ലുന്നതിലെന്താ തെറ്റ്..??”””

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo