“”…നാണങ്കെടുത്താനോ..??”””_ ഞാനതുപറഞ്ഞതും ചേച്ചിയെന്നെ സംശയഭാവത്തിൽ നോക്കി…
“”…പിന്നല്ലാതെ..?? പെങ്ങടെകല്യാണത്തിന് കോട്ടുംസ്യുട്ടുമിട്ടു മണ്ഡപത്തിൽ കൊണ്ടുനിർത്തിയെന്നെ നാണങ്കെടുത്താൻ വേണ്ടി മനപ്പൂർവ്വഞ്ചെയ്തതാ അങ്ങേര്… ഈ കോട്ടും സ്യൂട്ടുമിട്ടു കല്യാണപന്തലിൽ പോയിനിൽക്കാൻ ഞാനാര് സായിപ്പോ..?? അതോ കാറ്ററിങ്കാരനോ..??”””_ സങ്കടവും ദേഷ്യവുമെല്ലാംകൂടായ്ട്ട് ഞാനാകെ വിറഞ്ഞു നിൽക്കുവായ്രുന്നു അപ്പോൾ…
അതുകണ്ടിട്ടാവണം ചേച്ചിയെന്നെ ആശ്വസിപ്പിയ്ക്കാനായി,
“”…സിത്തൂ… നീയൊന്നടങ്ങടാ..!!”””_ ന്നൊന്നു പറഞ്ഞുനോക്കീതും,
“”…അടങ്ങീലോ… സിദ്ധുവടങ്ങീലോ… അതല്ലേ അടങ്ങിയൊതുങ്ങി കല്യാണത്തിന് പോകാമ്പോണെ… വഴീന്നുമാറങ്ങട്..!!”””_ പറഞ്ഞുകൊണ്ട് എതിരേനിന്ന മീനാക്ഷിയേംതള്ളിമാറ്റി പോകാന്തുടങ്ങിയ എന്നെ താഴേയ്ക്കുപോവാൻ സമ്മതിയ്ക്കാണ്ട് ചേച്ചിയുമെന്നെ ബ്ലോക്കാക്കിനിന്നു…
“”…സിദ്ധൂ… നിന്ന് കോലങ്കെട്ടാതെ പോയി തുണിമാറുന്നുണ്ടോ നീ..??”””_ കുറേനേരമായി ഉപദേശിച്ചിട്ടും എന്റെ തീരുമാനത്തിന് യാതൊരുമാറ്റവും വരുന്നില്ലാന്നുകണ്ടപ്പോൾ ചേച്ചിപതിയെ ടോൺ മാറ്റിത്തുടങ്ങി…
“”…നിങ്ങളിനി എത്രയൊക്കെക്കിടന്നു തുള്ളിയെന്നു പറഞ്ഞാലുംശെരി ഞാനിന്നിതിട്ടുതന്നേ പോകൂ..!!”””_ ഞാനും വിട്ടുകൊടുക്കാൻ തയ്യാറായില്ല…
അതുകേട്ടതും ചേച്ചിയുടെ മുഖമാകെ ചുവന്നുവീർത്തു…
“”…എന്നാ നീ പോടാ… നീ പോയി നിന്റെ പെങ്ങടെ കല്യാണം കുളന്തോണ്ട്… പക്ഷേ അതുകാണാൻ ഞാനുണ്ടാവില്ല..!!”””_ എന്നുപറഞ്ഞ് അവരെന്റെനേരെ ചാടിയതും ഞാനൊന്നു ഞെട്ടി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo