പിന്നെക്കുറച്ചുനേരം അവർക്കൊപ്പമിരുന്ന് കത്തിവെച്ച് അതിനിടയിൽ ആഹാരവും കഴിച്ചശേഷമാണ് പലവഴിയ്ക്കായി കിടക്കാനായിപ്പിരിയുന്നതും…
എല്ലാവരുംപോയി, ഒടുവിൽ ഞാനും മീനാക്ഷിയും റൂമിലേയ്ക്കുപോകാനായി സ്റ്റെയർകേസിനടുത്തെത്തീതും ചെറിയമ്മ ഓടിപ്പാഞ്ഞ് ഞങ്ങടടുത്തേയ്ക്കുവന്നു…
എന്നിട്ട്,
“”…സിത്തൂ… നാളെ വെളുപ്പിനേയെണീയ്ക്കണം… കീത്തൂനേംകൊണ്ട് ക്ഷേത്രത്തിലേയ്ക്കു പോവേണ്ടത് നീയാ… കേട്ടല്ലോ..!!”””_ എന്നൊരോർമ്മപ്പെടുത്തലുപോലെ പറഞ്ഞിട്ടവർ തിരിഞ്ഞ് മീനാക്ഷിയോടായി;
“”…മീനൂ… ആറുമണിയ്ക്കുതന്നെ ഇവനെയെഴീപ്പിച്ച് വിട്ടേക്കണേ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,
“”…അതു ഞാനേറ്റു ചെറീമ്മേ..!!”””_ ന്നും പറഞ്ഞവൾ നൂറേനൂറിൽ കയ്യുംകൊടുത്തു…
പിന്നെ റൂമിൽക്കേറി, അവൾ വാഷ്റൂമിലേയ്ക്കു പോയപ്പോൾ ഞാനതേപടി കേറിക്കിടക്കുവായ്രുന്നു…
ക്ഷീണംകാരണം എപ്പോഴാണുറങ്ങീതെന്നുപോലും ഒരുപിടീമില്ല…
പിന്നെണീയ്ക്കുന്നത് മീനാക്ഷിയുടെ ബഹളംകേട്ടാണ്…
അവള് കണ്ണുതുറന്നിട്ടില്ലേൽകൂടിയും ചെറിയമ്മയ്ക്കുകൊടുത്ത വാക്കുപാലിയ്ക്കാൻ അലാറംവെച്ചെന്നെ എണീപ്പിയ്ക്കുവായ്രുന്നു…
…ആം.! ഒന്നൂല്ലേലും കീത്തുവേച്ചീടെ കാര്യമല്ലേ.!
എന്നുകരുതിമാത്രം ഞാനെഴുന്നേറ്റ് ആ വെളുപ്പിനേതന്നെ കുളിച്ചുറെഡിയായി താഴേയ്ക്കുചെന്നു…
അപ്പോഴേയ്ക്കും അമ്മയും ചെറിയമ്മയുമെല്ലാം എഴുന്നേറ്റിട്ടുണ്ടായ്രുന്നു…
ജോക്കുട്ടന്റമ്മ അടുക്കളയിലെ കസേരയിലിരുന്ന് ചായകുടിയ്ക്കുവാണ്…
അടുത്തുതന്നെ സീതാന്റിയും ആരതിച്ചേച്ചിയും അമ്മായിമാരും പിന്നേമാരൊക്കെയോ ഉണ്ട്…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo