“”…എവിടുന്നാന്നറിഞ്ഞാലേ നീയിടുവൊള്ളോ..??””‘_ ചേച്ചി ചെറിയൊരു കലിപ്പിൽത്തന്നെ ചോദിച്ചു…
“”…അല്ല… നിങ്ങടെ കെട്ട്യോന്റെ പഴന്തുണി വല്ലതുമാണോന്നറിയാൻ ചോദിച്ചതാ… മരണം പലവിധമുണ്ടേലും ചൊറിപിടിച്ച് ചത്തൂന്ന് പത്രത്തിൽവന്നാ കുടുംബത്തിനു നാണക്കേടാ..!!”””_ കുർത്തയെടുത്ത് പൊക്കിനോക്കി പ്രൈസ്ടാഗിന്റെഭാഗം കൈകൊണ്ട് മറച്ചശേഷം ഞാനൊന്നു കിലുത്തിയതും,
“”…പ്ഫാ..!!”””_ ന്നൊരാട്ടായ്രുന്നു…
ആ ആട്ടില് അവരുടെ പല്ലൂരിത്തെറിച്ച് കണ്ണിൽ കുത്തിക്കൊള്ളാഞ്ഞത് എന്റെഭാഗ്യം…
“”…ദേ… ഞാനാകെ പിടിവിട്ടുനിൽക്കുവാ… മര്യാദയ്ക്ക് ഇതുമിട്ടിറങ്ങിവന്നോ… അല്ലേ… ചെവിയ്ക്കല്ലടിച്ചു ഞാൻ പൊട്ടിയ്ക്കും… കൊറേ നേരായവൻ…””””_ പറഞ്ഞു മുഴുവിച്ചില്ല, അതിനുമുന്നേ ഇട്ടിരുന്ന ഷർട്ടിന്റെ ബട്ടൻസുകൾ ചറപറേയഴിഞ്ഞു…
ഇനിയുമെന്തേലും നിന്നുമൊണച്ചാൽ അവരന്നത്തെപ്പോലെ വാക്കത്തിയുമെടുത്ത് ചാടിയാലോന്നുള്ള പേടിയുള്ളതുകൊണ്ട് പിന്നൊരക്ഷരം മിണ്ടാൻ ഞാൻകൂട്ടാക്കിയില്ല…
അതിനിടയിൽ ചേച്ചിയുടെ മൂഡ്മാറ്റാനായി മീനാക്ഷിയും ശ്രമിയ്ക്കുന്നുണ്ടായ്രുന്നു…
കൂട്ടത്തിലവളാ ഡ്രെസ്സിനെക്കുറിച്ചു ചോദിച്ചതിന്,
“”…അതുപിന്നെന്തായാലും ഇങ്ങോട്ടേയ്ക്കു വരുവല്ലേ… അപ്പൊപ്പിന്നെ എന്റനിയനെന്തേലും തരണമല്ലോന്നുവെച്ച് കൊണ്ടുവന്നതാ… തിരക്കിനിടയിൽ തരാൻ മറന്നുപോയെന്നേയുള്ളൂ..!!”””_ ചെറിയൊരു ഗൗരവത്തോടെയാണ് പുള്ളിക്കാരിയതു പറഞ്ഞതെങ്കിലും ആ വാക്കുകളിൽ, അപ്പോഴുള്ള ചേച്ചിയുടെനോട്ടത്തിൽ അവർക്കെന്നോടുള്ള സ്നേഹത്തിന്റെ ആഴമെത്രയാന്നുള്ള മറയൊഴിഞ്ഞുനിന്നു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo