“”…അപ്പൊ ഇവനുമാത്രേയുള്ളോ..??”””_ അതിനിടയിലും മീനാക്ഷിയുടെ പരാതിവന്നപ്പോൾ,
“”…കിടന്നുപിടയണ്ട… വന്നിട്ടെടുത്തുതരാം..!!”””_ എന്നൊരു ഡയലോഗായ്രുന്നു ചേച്ചി…
അതിനവള് ചമ്മിയൊരു ചിരിചിരിയ്ക്കുമ്പോൾ,
“”…ഇഹ്.! ഇങ്ങനേം രണ്ടെണ്ണം..!!”””_ എന്നും പിറുപിറുത്തുകൊണ്ട് ചേച്ചി പുറത്തേയ്ക്കിറങ്ങി…
എന്നിട്ടൊന്നു നിന്നശേഷം,
“”…അതേ… ഇനീം രണ്ടൂടെ തട്ടീംമുട്ടീമിരിയ്ക്കാതെ പെട്ടെന്നിറങ്ങി വാ… സമയമാവുന്നു..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാനുമവളും ചൂളിയഭാവത്തിൽ മുഖത്തോടുമുഖം നോക്കി…
“”…എന്നാ നീപോയി റെഡിയാവ്… ഞാനിവടെയിരിയ്ക്കാം..!!”””_ പെട്ടെന്നു വിഷയംമാറ്റാനെന്നോണം അങ്ങനെപറഞ്ഞ് മീനാക്ഷി ബെഡ്ഡിലേയ്ക്കിരുന്നു…
ഞാനുടനേ അവിടെനിന്നുതന്നെ ഷർട്ടഴിച്ചുമാറ്റി കുർത്ത തലവഴിയേയിട്ടു…
എന്നിട്ട് പാന്റ്സിന് മുകളിലൂടെ മുണ്ട് വലിച്ചുടുത്തു…
ശേഷം അകത്തേയ്ക്കു കയ്യിട്ട് പാന്റ്സ്കൂടി വലിച്ചൂരിയതും അത്രയുംനേരം എന്നേംനോക്കിയിരുന്ന മീനാക്ഷി പെട്ടെന്ന് മുഖം കുനിച്ചുകളഞ്ഞു..
“”…ഹലോ… ഹലോ… ആ രാജീവിന്റെമോള് മീനാക്ഷിയല്ലേടീ നീ..?? ആ നെനക്കിത്രേം നാണഞ്ചേരൂല… മര്യാദയ്ക്കിരുന്നോ… ഇല്ലേലിടിയ്ക്കും ഞാനെടുത്തിട്ട്..!!”””_ ഞാനതുപറഞ്ഞതും അവളെന്നെ തുറിച്ചൊരു നോട്ടംനോക്കി…
“”…ഏതോ ഊളസീരിയലുങ്കണ്ടിട്ട് ഇറങ്ങിയേക്കുവാ അവള്… നാണമ്പോലും.! അതേ… ഓരോരുത്തർക്കോരോ ഭാവങ്ങള്ചേരും… അതേ ചെയ്യാവൂ..!!”””_ അവൾടെ നോക്കിപ്പേടിപ്പീരൊന്നും മൈൻഡാക്കാതെ ഞാൻനിന്ന് മുറുമുറുത്തതും,

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo