“”…ഓഹോ.! അങ്ങനാണേൽ നീയുമാവേഷം മാറ്റണ്ടായ്രുന്നൂ… നെനക്കുമതേചേരൂ… ഓഡിറ്റോറിയത്തിനു മുന്നേക്കൊണ്ടുവെച്ചാൽ കല്യാണത്തിന് കണ്ണുതട്ടൂല..!!”””_ ന്ന് അവളും ബെഡ്ഡിലിരുന്ന് ചിലുത്തു…
“”…ഏഹ്.! എന്റെചേച്ചീടെ കല്യാണത്തിന് ഓസിനുവന്നുകേറിയ നീ, എന്നെ കളിയാക്കുന്നോ..??”””_ അതുകേട്ടതും എന്റെ ഭാവമങ്ങട് മാറി…
ചില പോമറേനിയൻ പട്ടികളെ കുളിപ്പിയ്ക്കാൻ പിടിയ്ക്കുമ്പോൾ അവറ്റോള്നിന്ന് മുറുവുമ്പോലെ മുരണ്ടുകൊണ്ട് ചാടിയവൾടെ മേത്തേയ്ക്കുകേറി…
“”…എന്റെ ടെറിട്ടറീൽ വലിഞ്ഞുകേറീട്ട് നീ കോമഡിപറയുന്നോ..??”””_ എന്നുഞ്ചോദിച്ച് ഞാനവളെ കട്ടിലിലേയ്ക്കു മലർത്തിയിട്ടിട്ട് ഇടുപ്പിനിരുവശത്തുമായി മുട്ടുകുത്തിനിന്ന്,
“”…പറേടീ… വേറെ കോമഡിപറേടീ… കേക്കട്ടെടീ..!!”””_ എന്നുമ്പറഞ്ഞ് ഞാനവളെ ചൊറിയുന്നേരം,
“”…സിത്തൂ… മേത്തൂന്ന് മാറടാ… സാരിചുളിയുമേ… ഞാനിതൊരുവിധം ഒപ്പിച്ചുവെച്ചേക്കുവാ..!!”””_ എന്നുംകീറിക്കൊണ്ട് അവളെന്നെത്തള്ളി കട്ടിലിലേയ്ക്കിടാൻ നോക്കി…
എവടെ അനങ്ങുന്നു…
“”…കണ്ടോ… സിദ്ധുവൊന്ന് നെഞ്ചുംവിരിച്ചു നിന്നാൽ അവടെത്തീരാനുള്ളതേയുള്ളൂ മീനാക്ഷി..!!”””_ അങ്ങനെയിരുന്ന് മാസ് ഡയലോഗടിയ്ക്കുമ്പോളാണ് അവള് ഏന്തിവലിഞ്ഞെന്റെ കവിളിലൊരു മുത്തംതന്നത്…
ആ ഇളംചൂടുള്ള ചുണ്ടുകളെന്റെ കവിളിൽ പതിഞ്ഞതും ഞാനൊന്നുഞെട്ടി…
ഉടനെ അവളെന്നെ തള്ളി ബെഡ്ഡിലേയ്ക്കിട്ടു…
എന്നിട്ടൊരാക്കിയ ചിരിയോടെ,
“”…ദേ സിത്തുവും ഇത്രേയുള്ളൂ..!!”””_ ന്ന് പറഞ്ഞ് ഒരാക്കിയ ചിരിചിരിച്ചു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo