എന്തോ ഒരു കള്ളത്തരം മുഖത്തുനിന്നും വായിയ്ക്കാമെങ്കിലും അവളെന്താണ് ഉദ്ദേശിച്ചതെന്നുമാത്രം പിടികിട്ടീല…
അങ്ങനെ ഹോളിൽനിന്നും സിറ്റ്ഔട്ടിലേയ്ക്ക് ഇറങ്ങിയപ്പോൾത്തന്നെ അലങ്കരിച്ച ഇന്നോവയുടെ പുറത്തായിനിന്ന കാർന്നോരെ ഞാൻകണ്ടു…
അതോടെന്റെ ബാക്കിയുള്ള സംശയങ്ങളെല്ലാം തീർന്നു…
പിന്നെ പുള്ളിയുമൊട്ടും മോശമൊന്നുമായ്രുന്നില്ല…
ഒരു ബ്ലാക്ക് കോട്ടും പാന്റ്സുമൊക്കെയിട്ട് മിഴുമിഴാനിൽക്കുന്ന പുള്ളിയെക്കണ്ടതും ഞാനറിയാതെ ചിരിച്ചുപോയി…
“”…എന്താടാ..??”””_ ഞാൻ ചിരിയ്ക്കുന്നതുകണ്ടതും എന്റെ കൈത്തണ്ടയിൽ മെല്ലെച്ചുരണ്ടിക്കൊണ്ട് മീനാക്ഷിതിരക്കി…
“”…ദേ കൊട്ടവെയ്ലത്ത് ടാർപ്പയൊക്കെച്ചുറ്റിയൊരു ക്രിഷ് നിൽക്കുന്നു..!!”””_ ചിരിയടക്കാനായി മാക്സിമം പണിപ്പെട്ടുകൊണ്ട് ഞാനതുപറയുമ്പോഴാണ് മീനാക്ഷി പുള്ളിയെ ശ്രെദ്ധിയ്ക്കുന്നത്…
കണ്ടപാടേ,
“”…എടാ പട്ടീ… ചിരിപ്പിയ്ക്കാതടാ..!!”””_ ന്നുമ്പറഞ്ഞ് അവളെന്റെ തോളിനിട്ടൊരു തല്ലുംതന്നു…
അപ്പോഴേയ്ക്കും ഏറെക്കുറെയെല്ലാരും വീട്ടിനു പുറത്തിറങ്ങിയിരുന്നു…
കുറേയെണ്ണം മുറ്റത്തും ബാക്കികുറേ പോർച്ചിലും പിന്നെക്കുറേ ഗേയ്റ്റിനടുത്തുമൊക്കെയായി അത്തമിട്ടപോലെ നിൽക്കുവാണ്…
…വിളിച്ചിട്ടൊക്കെ കെട്ടിയൊരുങ്ങി പോന്നതാണോന്ന് തമ്പുരാനറിയാം.!
മനസ്സിലങ്ങനേം പിറുപിറുത്തുകൊണ്ട് നിൽക്കുമ്പോഴാണ് ശ്രീക്കുട്ടൻ എന്റെനേരെ പാഞ്ഞടുത്തത്…
“”…നീയിതിത്രേന്നേരം എവടെപ്പോയി കിടക്കുവായ്രുന്നെടാ… കുറേനേരായ്ട്ട് നിന്റെ തന്തയവടെക്കിടന്ന് കയറുപൊട്ടിയ്ക്കുന്നു..!!”””_ വന്നപാടേ ശബ്ദമമർത്തിപ്പിടിച്ച് എന്നോടൊന്നു ചാടിയിട്ട് കാർന്നോരുടെ നേരേതിരിഞ്ഞു;

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo