“”…വല്യച്ഛാ… സിത്തുവെത്തി… എന്നാലിറങ്ങിയാലോ..??”””_ അവൻ വിളിച്ചുചോദിച്ചു…
“”…എടാ… അപ്പൊ നെനക്കുമാത്രേ കോട്ടെടുത്തു തന്നുള്ളോ..??”””_ അതിനിടയിൽ ശ്രീക്കുട്ടനെ ഉഴിഞ്ഞൊന്നു നോക്കിക്കൊണ്ടാണ് മീനാക്ഷി പതിയെന്നോടു തിരക്കീത്…
…ശെരിയാണല്ലോ… അവനൊരു ചന്ദനനിറത്തിലുള്ള ഷർട്ടും കസവുമുണ്ടുമുടുത്താണ് നിൽക്കുന്നത്.!
ഞാനുമാലോചിച്ചു…
എന്നാലവൾക്കെന്തേലും മറുപടി കൊടുക്കുന്നതിനു മുന്നേ ശ്രീക്കുട്ടൻ തിരിഞ്ഞു;
“”…എടാ… നിങ്ങള് രണ്ടാളുങ്കൂടി ആ വണ്ടീൽക്കേറിയ്ക്കോ… അതാണാദ്യമ്പോണത്..!!”””_ കാർന്നോര് ചാരിനിന്ന വണ്ടി ചൂണ്ടിക്കൊണ്ടവൻ പറഞ്ഞപ്പോൾ,
…ഉഫ്.! ഇനി ഇയാളേം മുട്ടിയുരുമ്മി പോണോല്ലോ… കോപ്പ്.!
എന്നും പ്രാകിക്കൊണ്ടാണ് ഞാൻ മീനാക്ഷിയ്ക്കൊപ്പം ആ വണ്ടിയുടടുത്തേയ്ക്കു നടന്നത്…
കീത്തുവും ഫ്രണ്ട്സുമൊക്കെ ഒരുങ്ങാനുള്ളതുകൊണ്ട് നേരത്തേതന്നെ ഓഡിറ്റോറിയത്തിലേയ്ക്കു പോയിട്ടുള്ളതിനാൽ അമ്മയും ചെറിയമ്മയും മാത്രമേ ആ വണ്ടിയിലുണ്ടാവൂ.!
…മ്മ്മ്.! ചെറിയമ്മയും മീനാക്ഷിയുമുണ്ടല്ലോ… അഡ്ജസ്റ്റ്ചെയ്യാം.!
എന്ന മനോഭാവത്തിൽ ഞാനും എന്നെ ചുറ്റിപ്പറ്റി മീനാക്ഷിയും വണ്ടിയ്ക്കരികിലെത്തീതും എന്നെക്കണ്ട തന്തേടെ മുഖമങ്ങട്കടുത്തു…
പുള്ളിയുടനെ ചാടി വണ്ടീൽക്കേറുകയും അപ്പോൾത്തന്നെ വണ്ടിയെടുത്തുപോവുകേം ചെയ്തന്നേ…
…ഇങ്ങേർക്ക് പെട്ടെന്നിതെന്തോ പറ്റി..??
പേ പിടിച്ചോ..??
ഒന്നും മനസ്സിലാകാതെ കണ്ണുമിഴിച്ച് ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവളും കിളിപറന്നു നിൽക്കുവാ…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo