…കുടുംബത്തൊരു കല്യാണം നടക്കുന്നെന്നുകരുതി ഇവളുമാര് നേരംവെളുക്കുന്നേനുമുന്നേ ഇമ്മാതിരി തീറ്റീംകുടീന്തുടങ്ങുവാന്നു വെച്ചാൽ… ഒരു മര്യാദയൊക്കെ വേണ്ടേ..??!!
മനസ്സിൽപ്രാകിക്കൊണ്ട് അങ്ങോട്ടേയ്ക്കുചെന്ന എന്നെക്കണ്ടതും,
“”…ആ.! സിത്തുമോനും രാവിലേയെണീറ്റോ..?? മോന് ചായയെടുക്കട്ടെ..??”””_ എന്നുംചോദിച്ച് ജോക്കുട്ടന്റമ്മ ചിരിച്ചു…
അതിന്,
“”…ഏയ്.! എനിയ്ക്കൊരു ഗ്ലാസ്സ് പാല് മതി..!!”””_ ന്ന് തിരുത്തിപ്പറഞ്ഞ് ഞാനുമൊന്നു പുഞ്ചിരിച്ചു…
കേൾക്കേണ്ടതാമസം സീതാന്റിയുടനേ അടുക്കളയിലേയ്ക്കു നോക്കി,
“”…ഗായത്രീ… സിദ്ധൂനുള്ള പാല്കൂടി എടുത്തോളൂട്ടോ..!!”””_ ന്ന് വിളിച്ചുപറഞ്ഞു…
അതുകേട്ടതും,
“”…ഏഹ്.! സിത്തുവെണീറ്റോ..??”””_ ന്നും ചോദിച്ചുകൊണ്ട് അടുക്കളയിൽനിന്നും ഡയനിങ്ഹോളിലേയ്ക്കുള്ള വാതിൽക്കലെത്തിയ ചെറിയമ്മ
എന്നെക്കണ്ട് ആകെയൊന്നുവിളറി…
“”…സിത്തൂ… മോനേ…
കീത്തൂനെ ശ്രീക്കുട്ടൻ കൊണ്ടോയെടാ..!!”””_ അടുത്തേയ്ക്കുവന്ന ചെറിയമ്മ ദയനീയഭാവത്തിലാണത് പറഞ്ഞതെങ്കിലും എനിയ്ക്കതില് വലിയ ദയനീയതയൊന്നും തോന്നിയില്ല…
“”…നിങ്ങളെന്താ തള്ളേ ആളെക്കളിയാക്കുന്നോ..?? അമ്പലത്തിലവൻ മൂഞ്ചിച്ചോണ്ട് പോവുവായ്രുന്നേൽ പിന്നെന്തു തൊലിയ്ക്കാനാ എന്നെ വിളിച്ചൊണത്തീത്..?? ഈ വെളുപ്പാങ്കാലത്തെഴുന്നേറ്റ് കുളിച്ചിട്ടിറങ്ങിവരാൻ ഞാനെന്താത്രയ്ക്കു കഴച്ചു നിൽക്കുവായ്രുന്നോ..??”””_ സ്ഥലകാലബോധം നഷ്ടപ്പെട്ടമാതിരി നിന്നുതെറിയ്ക്കുമ്പോൾ അടുത്ത് അമ്മയുണ്ടെന്നോ ജോക്കുട്ടന്റമ്മയുണ്ടെന്നോ സീതാന്റിയുണ്ടെന്നോ അല്ലേൽ മറ്റു ബന്ധുക്കളുണ്ടെന്നോ ഒന്നും ഞാൻ നോക്കീല…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo