“”…എഡേയ്… നിന്റെ ചാട്ടങ്കണ്ടാൽ ഞാൻ മനഃപൂർവ്വമവർക്കൊപ്പം പോവാത്തപോലെ തോന്നുവല്ലോ… എടാ… എന്നെയവര് കൊണ്ടുപോവാത്തതാണ്… ആ ഒരു മര്യാദതാടാ..!!”””_ പറഞ്ഞുകൊണ്ട് ഞാൻ സിറ്റ്ഔട്ടിലെ തൂണിന്മേൽ ചാരിയപ്പോൾ മീനാക്ഷിയുംവന്ന് സാരിയൊതുക്കി അടുത്തിരുന്നു…
അപ്പോഴാണ് ഡാർക്ക് നീല ഷർട്ടും നീല കരയോടുകൂടിയ മുണ്ടുമൊക്കെയുടുത്ത് തനി കോട്ടയമച്ചായൻ ലുക്കിൽ ജോക്കുട്ടൻ പ്രത്യക്ഷപ്പെടുന്നത്…
അതേകളറിലുള്ള അതേഡ്രെസ്സിൽ വിത്ത് തലയിൽക്കെട്ടോടുകൂടി തക്കുടുവിനേം അവനലങ്കരിച്ചിട്ടുണ്ട്…
ഞാനതുംകണ്ട് കണ്ണുംതള്ളിയിരിയ്ക്കുമ്പോഴാണ് മീനാക്ഷിയെന്നെ തോണ്ടുന്നത്…
എന്നിട്ട്,
“”…ഏതാടാ ആ ജെമീന്താറ്..??”””_ എന്നൊരു ചോദ്യവും…
“”…മ്മ്മ്.! ഒരു കോമഡിയങ്ങു പോയപ്പോൾ ദേ അടുത്ത കോമഡിയിറങ്ങിയേക്കുന്നു… ഇവരൊന്നുമീ കല്യാണം നടത്താൻ വന്നവരാന്നെനിയ്ക്ക് തോന്നുന്നില്ല..!!”””_ ന്ന് ഞാനിരുന്നു പിറുപിറുത്തതും മീനാക്ഷി വാപൊത്തി ചിരിയ്ക്കാൻതുടങ്ങി…
എന്നിട്ട്,
“”…അല്ല, അവനെന്തുവേണേ അണിഞ്ഞോട്ടേ… ആ കൊച്ചിനെ ചെയ്തുവെച്ചേക്കുന്നത് നോക്കിയ്ക്കാണ്… ഇതിപ്പൊ മഞ്ഞുകൊള്ളാതിരിയ്ക്കാൻ ചെല അപ്പാപ്പന്മാര് കെട്ടുന്നപോലുണ്ട്… അല്ലേടാ..??”””_ എന്നവളും തിരിച്ചടിയ്ക്കുമ്പോഴാണ് ഞാൻ ബാക്കിയുള്ളോരെയൊക്കെ ഒന്നെറിഞ്ഞു നോക്കുന്നത്…
ജോക്കുട്ടന്റച്ഛനും ചേച്ചിയുടച്ഛനുമൊക്കെ ശ്രീക്കുട്ടനെ സമാധാനപ്പെടുത്താൻ കിണഞ്ഞു ശ്രെമിച്ചെങ്കിലും ഒന്നുമേൽക്കുന്നുമുണ്ടായില്ല…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo