“”…പക്ഷെ, മൂന്നാളും നീലയിൽ മാച്ചിങായിറങ്ങിയപ്പോൾ സംഭവം കൊള്ളാമല്ലേ..??”””_ എന്റെ ശ്രെദ്ധ മാറ്റിക്കൊണ്ട് മീനാക്ഷിവീണ്ടും തിരക്കി….
നോക്കുമ്പോൾ ചേച്ചി ജോക്കുട്ടന്റരികിൽനിന്ന് എന്തൊക്കെയോ പിറുപിറുക്കുകയാണ്…
സംഭവവികാസങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയായ്രിയ്ക്കും…
“”…ശ്രീക്കുട്ടാ… നീയൊന്നടങ്ങ് മോനേ… അവരുലേറ്റായോണ്ട് പോയതായ്രിയ്ക്കും..!!”””_ അതിനിടയിൽ ജോക്കുട്ടന്റമ്മ ശ്രീയെ തഞ്ചപ്പെടുത്താൻ ശ്രെമിച്ചുകൊണ്ട് പറയുന്നുണ്ടായ്രുന്നു…
അതിന്,
“”…പിന്നേ… ഇത്രേന്നേരം കൊക്കുനിൽക്കുമ്പോലെ ഒറ്റക്കാലിലീ വീട്ടുമുറ്റത്തുനിന്നിട്ട് ഇവനിറങ്ങിവരുന്ന കണ്ടുടനേ കേറിപ്പോവാനപ്പോഴാണോ അങ്ങേർക്കു വെളിപാടുണ്ടായേ..?? എന്നിട്ടമ്മയെവിളിച്ചപ്പോൾ അങ്ങേരതിന്റെടേപ്പറയുവാ, വകതിരിവില്ലാത്തതിനെയൊന്നുമാ വണ്ടീക്കേറ്റാമ്പറ്റൂലാന്ന്..!!”””_ എന്ന് നിന്നുവിറച്ചുകൊണ്ടവൻ പറഞ്ഞതോടെ പിന്നെയാരുമൊന്നും മിണ്ടീല…
“”…ഞാനപ്പോഴേ ചേച്ചീടടുക്കെ പറഞ്ഞയല്ലേ കോട്ടിട്ടിട്ട് നേരത്തേ പോവാന്ന്… ഇപ്പൊക്കണ്ടില്ലേ അച്ഛമ്പെണങ്ങീത്..!!”””_ അത്രയുംനേരം എല്ലാരേം ചുഴിഞ്ഞുനോക്കിയിരുന്ന ഞാനതോടെ ചേച്ചിയെനോക്കി…
“”…നീയൊന്നുമിണ്ടാണ്ടിരി സിദ്ധൂ… ഇതു നിങ്ങളിറങ്ങിവരാൻ ലേറ്റായിട്ട്തന്നെ പോയതാവേയുള്ളൂ..!!”””_ എന്നെയടക്കാനായി ചേച്ചിപറഞ്ഞു…
അപ്പോഴാണ് ചേച്ചീടച്ഛൻ,
“”…എടാ… അപ്പൊ സിദ്ധൂനുമാത്രേ കോട്ടെടുത്തുള്ളോ..?? നിനക്കെടുത്തില്ലേ..??”””_ ന്ന് ശ്രീയോടുചോദിച്ചത്…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo