സംഗതി അതവനെയൊന്നു തണുപ്പിയ്ക്കാൻ വേണ്ടി വിഷയംമാറ്റാനായി ചോദിച്ചതാവണം…
കേട്ടതും,
“”…എടുക്കാതെപിന്നെ…
ഇന്നലെ രാത്രിതന്നെ കൊണ്ടുത്തന്നായ്രുന്നു… ഞാനപ്പോഴേ ഇതൊന്നും വലിച്ചുകേറ്റാനെന്നെക്കൊണ്ട് പറ്റൂലാന്നുമ്പറഞ്ഞ് തിരിച്ചുകൊടുത്തു..!!”””_ ന്ന് ചേച്ചിയുടച്ഛനുള്ള മറുപടികൊടുത്തശേഷം അവനെന്റെനേരേ തിരിഞ്ഞു;
“”…ഞാൻവിചാരിച്ചത് നീയുമപ്പൊത്തന്നെ തെറീംവിളിച്ചു പറഞ്ഞുവിടോന്നാ..!!””‘
“”…അതിനിവൻ കുറച്ചുമുന്നേയാ കണ്ടേ… അങ്കിളെന്റെകയ്യിലാ കൊണ്ടേത്തന്നെ..!!”””_ മീനാക്ഷിയാണ് മറുപടികൊടുത്തത്…
“”…പക്ഷെ ഞാനിട്ടിട്ടെറങ്ങീതാ… പക്ഷെ ഇവരു സമ്മയ്ക്കാഞ്ഞിട്ടാ..!!”””_ അതിനിടയിൽ ഞാനിരുന്നു പറഞ്ഞെങ്കിലും അതാരും ശ്രെദ്ധിച്ചില്ല…
അപ്പോഴാണ്,
“”…കുറച്ചു വഴിതരണേ… ഈ പാവമങ്ങു പൊയ്ക്കോട്ടേ..!!”””_ ന്നൊരു ഡയലോഗുകേട്ടത്…
തിരിഞ്ഞുനോക്കുമ്പോൾ മാമനിറങ്ങിവരുന്നു…
വിത്ത് കറുത്തകോട്ട്, ചൊമല ടൈ ആൻഡ് കറുത്ത കൂളിംഗ്ഗ്ലാസ്സ്…
പുള്ളിയെക്കണ്ടതും അത്രയുംനേരം വലിഞ്ഞുമുറുകിയിരുന്ന മുഖങ്ങൾ മെല്ലെയയയാൻ തുടങ്ങി…
പക്ഷെ എനിയ്ക്കു വകതിരിവില്ലാത്തതുകൊണ്ട് കണ്ടപാടെ, ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിയ്ക്കുമ്പോലെ ഞാനിരുന്നങ്ങു ചിരിയ്ക്കാനുംതുടങ്ങി…
എന്റെ ചിരികണ്ടതും മീനാക്ഷിയും കൂടെക്കൂടി…
അതോടെ സകലരും മാമനെ നോക്കിച്ചിരിച്ചതും പുള്ളികുനിഞ്ഞ് സിപ്പിട്ടിട്ടുണ്ടോന്നൊന്നു നോക്കുകമാത്രേ ചെയ്തുള്ളൂ…
“”…എന്ത്രാ ചിരിയ്ക്കുന്നേ..?? എങ്ങനെയുണ്ടെടാ കോട്ടൊക്കെയിട്ടിട്ട്..?? അടിപൊളിയായില്ലേ..??”””_ എന്നേം ശ്രീയേം മാറിമാറിനോക്കി ചോദിച്ചുകൊണ്ട് സ്റ്റിയറിങ് തിരിയ്ക്കുമ്പോലെ പുള്ളി പാന്റ്സ് വലിച്ചു മേലേയ്ക്കുകേറ്റി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo