പക്ഷേ അതുപറയുമ്പോഴും പുള്ളിടെ മുഖത്തുണ്ടായ്രുന്ന തെളിച്ചക്കുറവ് എല്ലാവർക്കും മനസ്സിലാകുമായ്രുന്നു…
അതോടെ ശ്രീയും പിന്നെതിരുനിന്നില്ല…
ഓരോരോ വണ്ടിയിലായി പോകാൻ തയ്യാറായി…
അപ്പോഴാണ് മാമൻ പാഞ്ഞെന്റടുത്തേയ്ക്കു വരുന്നത്…
ശേഷം,
“”…ഈ പാന്റ്സിനുപകരം ഒരു മുണ്ടുത്താൽ മതിയായ്രുന്നു അല്ലേടാ..??”””_ ന്ന് എന്നെത്തോണ്ടിക്കൊണ്ട് ചോദിച്ചതും ചേച്ചി തിരിഞ്ഞൊരുനോട്ടം…
ആ നോട്ടത്തിലെ
അർത്ഥങ്ങളിൽ പലതും മനസ്സിലായതുകൊണ്ടാവണം മീനാക്ഷി ചിരിയടക്കാൻ കഷ്ടപ്പെട്ടുകൊണ്ട് എന്റെ പിന്നിലൊളിച്ചത്…
അപ്പോഴാണ്,
“”…കഥപറഞ്ഞത് മതിയടേ… പോയി വണ്ടീൽക്കേറ്..!!”””_ എന്നുമ്പറഞ്ഞ് അച്ചുവെന്നെ കണ്ണുകാണിച്ചത്…
അപ്പോഴേയ്ക്കും ജോക്കുട്ടൻ വണ്ടിതിരിച്ചിടുകയും അച്ഛൻ കൊ- ഡ്രൈവർസീറ്റിൽ ചെന്നുകേറുകയും ചെയ്തിരുന്നു…
മീനൂനോട് കേറാൻ പറഞ്ഞുകൊണ്ട് ചേച്ചിയും കയാറാനോങ്ങിയതും കയ്യിലിരുന്ന ചെക്കൻ വിചാരിച്ചത് എല്ലാരുംകൂടി നാടുവിട്ടു പോകുവാന്നാണെന്നു തോന്നുന്നു…
അവൻ വല്ലാത്തൊരു നിലവിളിയോടെ എന്റെനേർക്കൊരു ചാട്ടം…
കണ്ണൊക്കെ നിറഞ്ഞു തുളുമ്പിയിട്ടുണ്ട് ചെക്കന്റെ…
“”…ഡെയ്… നാടുവിട്ടു പോകുവല്ല… കല്യാണത്തിന് പോകുവാ നമ്മള്..!!”””_ അവനെ കൊഞ്ചിച്ചുകൊണ്ടത് പറയുമ്പോളും ഇവനെന്നോടിത്രയ്ക്ക് സ്നേഹോന്നായ്രുന്നു മനസ്സിൽ…
മറ്റുള്ളവരാകട്ടെ ഞങ്ങളുടെ സ്നേഹപ്രകടനംകണ്ട് വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കുന്നുമുണ്ടായ്രുന്നു…
“”…ഓ.! സ്നേഹിച്ചതൊക്കെ മതി… രണ്ടും വേഗം വണ്ടീൽക്കേറ്..!!”””_ ജോക്കുട്ടൻ ഡ്രൈവർ സീറ്റിലിരുന്നു പറഞ്ഞത്‌കേട്ട് ഞാനുമാ വണ്ടിയ്ക്കുള്ളിലേയ്ക്കു കേറി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo