ശ്രീക്കുട്ടൻ ഇന്നോവയെടുത്ത് അതിലേയ്ക്കു മാമൻ മാമീ ഇനത്തിൽപ്പെട്ട കുറേയെണ്ണത്തിനെ തള്ളിക്കയറ്റി…
അപ്പോഴേയ്ക്കും മീനാക്ഷിയും എന്റടുത്തായി കേറിയിരുന്നു…
അങ്ങനെ ഓഡിറ്റോറിയത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ, അവടെച്ചെന്നുകഴിഞ്ഞാൽ ആരോടും വഴക്കുണ്ടാക്കാതെ എങ്ങനെനിൽക്കണമെന്നുള്ള ക്ലാസ്സെടുപ്പായ്രുന്നൂ അച്ഛനും ചേച്ചിയുമെല്ലാം…
…അവരുടെ വർത്താനങ്കേട്ടാത്തോന്നും ഈ കന്നന്തിരുവുകൾ മുഴുവൻകാട്ടുന്നത് ഞാനാണെന്ന്…
…ആ തന്തയും ബാക്കി മുതുക്കുകളുമൊക്കെ എന്നോടുകാണിച്ചതൊക്കെ പിന്നെ ന്യായമാണല്ലോ.!
…എന്നിട്ടും സിത്തുവിനുമാത്രം ഒന്നും മിണ്ടിക്കൂടാ.!
ആലോചിയ്ക്കുന്തോറും എനിയ്ക്കെവിടെന്നെല്ലാമോ പൊളിഞ്ഞങ്ങു കേറീതാണ്…
പിന്നെ ഞാനൊന്നു വിളിച്ചപാടെ എല്ലാത്തിനേം വാരിപ്പെറുക്കിക്കൊണ്ട് പോന്നതല്ലേ… അതുകൊണ്ട് ചുമ്മാ ചൊറിയണ്ടാന്നുവെച്ചു മിണ്ടാതിരുന്നെന്നു മാത്രം…
ഇത്രേംകാലം വീട്ടീന്നടിച്ചിറക്കിയാൽ കേറിക്കിടക്കാനൊരു കൂരയുണ്ടായ്രുന്നില്ല… എന്നാൽ ഇന്നതല്ലവസ്ഥ…
അതുകൊണ്ടവരെ വെറുപ്പിയ്ക്കണ്ടാന്നുകരുതി പറഞ്ഞതിനൊക്കേം ഞാൻ തലകുലുക്കി സമ്മതിയ്ക്കുവായ്രുന്നു…
…ഉഫ്.! ഞാനിത്രയൊക്കെ കടന്നുചിന്തിയ്ക്കാനും തുടങ്ങിയോ..?? ഇതെന്താപ്പൊ പറ്റിയേ..??
…ഇവളിനി കണ്ണിക്കണ്ട മരുന്നുവല്ലതും ഞാനുറങ്ങിക്കിടന്നപ്പോൾ കുത്തിവെച്ച് പരീക്ഷണം നടത്തിക്കാണോ..??
തൊട്ടടുത്ത് തലയുംപുറത്തിട്ട് പുറത്തെകാഴ്ചകളും കണ്ടിരുന്ന മീനാക്ഷിയെക്കണ്ടപ്പോൾ എനിയ്ക്കൊരു സംശയംതോന്നാതിരുന്നില്ല…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo