“”…ഹലോ.! തലയെടുത്തകത്തിട്… പേട്ടുതേങ്ങയാന്നുകരുതി കാക്കകൊത്തും..!!”””_ അതിനിടയിൽ മീനാക്ഷിയെ തട്ടിവിളിച്ച് ഞാനൊന്നു ചൊറിയാനുമ്മറന്നില്ല…
“”…പേട്ടുതേങ്ങ പോലിരിയ്ക്കുന്നത് നിന്റച്ഛന്റെയാടാ പട്ടീ..!!”””_ കേട്ടതുമെന്റെ തോളിനിട്ടൊരു തല്ലുംതന്നുകൊണ്ട് അവളൊറ്റ ചീറലായ്രുന്നു…
“”…അതു പേട്ടുതേങ്ങയല്ല, ചില ചെല്ലികള് കരണ്ടിടുന്ന തൊണ്ണാനാണ്..!!”””_ ഞാനതു തിരുത്തിയതും അവളൊറ്റച്ചിരിയായ്രുന്നു…
ഉടനെ ഫ്രണ്ട്സീറ്റിലിരുന്ന ജോക്കുട്ടന്റച്ഛൻ എന്നെ തിരിഞ്ഞുനോക്കി…
“”…എടാ… നിന്റടുക്കെയിത്രേന്നേരം നമ്മളെന്താ പറഞ്ഞത്..??”””_ ചോദിയ്ക്കുന്നേരം പുള്ളിയുടെമുഖം ദയനീയമായി…
അതിൽപ്പിന്നെ ഞാനങ്ങടങ്ങുവായ്രുന്നു…
അപ്പോഴെല്ലാം മീനാക്ഷിയെന്നെനോക്കി അടക്കിച്ചിരിയ്ക്കുന്നുമുണ്ട്…
അതിനവളുടെ കൈ പിടിച്ചൊന്നു തിരിച്ചുവിട്ട് ഞാൻ പ്രതികാരവുംചെയ്തു…
ഒടുവിൽ ഞങ്ങളുടെവണ്ടി ഓഡിറ്റോറിയത്തിനു മുന്നിലെത്തി…
പുറത്തേയ്ക്കിറങ്ങിയപാടെ ഓഡിറ്റോറിയത്തിനു മുന്നിലെ ഐസ്ക്രീംകൗണ്ടറ് തക്കുടൂന്റെ ശ്രെദ്ധയിൽപ്പെട്ടു…
അതോടെ ചെക്കനവിടേയ്ക്കു വിരൽചൂണ്ടിക്കൊണ്ട് കാറാനുംതുടങ്ങി…
“”…ഓ.! ഇനി ഐസ്ക്രീം കേറ്റാത്തേന്റെ കുറവേയുള്ളൂ… അടങ്ങിയിരുന്നോ അവിടെ..!!”””_ ചെക്കന്റെകരച്ചിലിന് പട്ടിവിലകൊടുത്തുകൊണ്ട് ചേച്ചിയതുപറഞ്ഞത് അച്ഛനിഷ്ടമായില്ല…
“”…തക്കുടൂന് ഐസ്ക്രീം വേണോ..?? ചാച്ചൻമേടിച്ചുതരാം… വാ..!!”””_ അതുമ്പറഞ്ഞ് പുള്ളിയവന്റെനേരെ കൈനീട്ടിയതും കുട്ടിക്കുരങ്ങൻ ചില്ലമാറിച്ചാടുമ്പോലെ അവൻ അച്ഛന്റെകയ്യിലേയ്ക്കു ചാടി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo