“”…ഉം.! ഐസ്ക്രീംകിട്ടിയാൽ അവനു തള്ളേപ്പോലും വേണ്ട..!!”””_ അതിനിടയിൽ ചേച്ചിമുറുമുറുത്തു…
“”…അല്ലേപ്പിന്നെ നിന്നോടവന് ഭയങ്കര സ്നേഹമാണല്ലോ..!!”””_ ജോക്കുട്ടനതിനൊരു തിരിച്ചടികൊടുത്തതും അവനെ നോക്കിയൊന്നു കലിപ്പിച്ചശേഷം,
“”…ഞാനുങ്കൂടങ്ങോട്ടു ചെല്ലട്ടേ… അല്ലേലവടുള്ള ഐസ്ക്രീംമുഴുവൻ ചെക്കനു മേടിച്ചുകൊടുക്കും..!!”””_ അങ്ങനേമ്പറഞ്ഞുകൊണ്ട് ചേച്ചിയവരുടെ പിന്നാലേ വെച്ചുവിട്ടപ്പോൾ മീനാക്ഷിയും പിറകേകൂടി…
…ഇവളിനി ഐസ്ക്രീംതിന്നാൻവേണ്ടി പാഞ്ഞുപെറുക്കി പോയതാവോ..??
അതാലോചിച്ചു നിൽക്കുന്ന നേരംകൊണ്ട് ശ്രീക്കുട്ടന്റെവണ്ടിയും ഓഡിറ്റോറിയത്തിനു മുന്നിലെത്തി…
അതിലുണ്ടായ്രുന്നവരെല്ലാം ഓഡിറ്റോറിയത്തിലേയ്ക്കു കേറിയപ്പോഴും ശ്രീമാത്രം വണ്ടിയിൽനിന്നുമിറങ്ങിയില്ല…
അങ്ങനെയാണ് ഞാനവന്റടുത്തേയ്ക്കു ചെന്നത്…
എന്റെപിന്നാലേ മാമനും ജോക്കുട്ടനും അച്ചുവുംകൂടി…
മറ്റുള്ളവരെല്ലാമപ്പോഴേയ്ക്കും ഓഡിറ്റോറിയത്തിനുള്ളിലേയ്ക്കു കടന്നിരുന്നു…
“”…എന്താടാ..?? നീയിറങ്ങുന്നില്ലേ..??”””_ ഡ്രൈവിങ്സീറ്റിനു പുറത്തായിനിന്നുകൊണ്ട് ഞാൻതിരക്കി…
“”…എന്തിന്..?? പട്ടികൾക്കവസാനമല്ലേ ചോറുകൊടുക്കൂ… അപ്പൊപ്പോയ് കഴിച്ചോളാം..!!”””_ അതായ്രുന്നു എന്റെചോദ്യത്തിനുള്ള അവന്റെമറുപടി…
“”…നീയിതെന്താടാ മൈരേയീ പറേണേ..??”””_ കാര്യംമനസ്സിലാകാതെ ഞാനവനെ തുറിച്ചുനോക്കി…
അതിന്,
“”…നെനക്കു മനസ്സിലാവൂലാ… അങ്ങനെ മനസ്സിലാകുമായ്രുന്നേൽ നിന്നെയീക്കണ്ട നാട്ടുകാരുമുഴുവൻ പൊട്ടൻന്നു വിളിയ്ക്കില്ലായ്രുന്നല്ലോ..!!”””_ എന്നൊരു പൊട്ടിത്തെറിയോടെ പറഞ്ഞുകൊണ്ട് അവൻ വണ്ടിയിൽനിന്നും ചാടിയിറങ്ങി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo