“”…എടാ കോപ്പേ… ഈ കല്യാണത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയേപ്പിന്നെ ഈ കണ്ടവന്മാരെല്ലാം ചുമ്മാ കണ്ട്രാക്കുമടിച്ച് നടന്നതേയുള്ളൂ… അപ്പോഴെല്ലാം ഓരോന്നിനായ്ട്ട് നിലംതൊടാതെയോടീത് നമ്മളുതന്നല്ലേ..?? എന്നിട്ടാ നായിന്റെമക്കള് നിന്നോടുകാണിയ്ക്കുന്നത് ന്യായമാണോ..??”””_ അവനൊന്നു നിർത്തിയശേഷം എന്നെ രൂക്ഷമായിനോക്കി…
ശേഷം തുടർന്നു;
“”…ഈ കീത്തുവും നിന്റെ തന്തയുമൊക്കെ നിന്നെയിങ്ങനെ ഒഴിവാക്കിനിർത്തുന്നത് എന്തിന്റെപേരിലാ..?? ഇനിയെന്തിന്റെ പേരിലാണേലും ആ നാട്ടുകാർടെമുന്നിലുവെച്ച് നിന്നെക്കേറ്റാതെ വണ്ടിയുമെടുത്തുപോയത് എന്തു കോണാത്തിലെ പരിപാടിയാണ്..?? തന്തയില്ലായ്മ കാണിയ്ക്കുന്നതിനും ഒരു മര്യാദയില്ലേ..??”””_ അവനെന്റെനേരെ നിന്നു ചീറിയശേഷം എല്ലാരെയുമൊന്നു കണ്ണോടിച്ചശേഷം എന്നോടായി തുടർന്നു;
“”…എടാ… പറയുന്നകൊണ്ടൊന്നും തോന്നരുത്… ഇതുപോലെ നന്ദിയില്ലാത്ത നാറികളെ ഞാൻ വേറെങ്ങുങ്കണ്ടിട്ടില്ല… അതില് കീത്തുവെങ്കിലും കുറച്ചുഭേദമെന്നാ കരുതീരുന്നേ… പക്ഷെ അവൾക്കും സ്വന്തങ്കാര്യമാത്രേയുള്ളൂന്ന് ഇന്നു രാവിലേയെനിയ്ക്കു മനസ്സിലായി… അതുകൊണ്ടിമ്മാതിരി മൈരുകൾക്കൊപ്പം കൂടാനെനിയ്ക്കു പറ്റത്തില്ല… നിനക്കുവേണേൽ നീ പൊക്കോ..!!”””_ ഒറ്റശ്വാസത്തിൽ അത്രയുമ്പറഞ്ഞുനിർത്തി അവൻ വണ്ടിയിലേയ്ക്കു ചാരുമ്പോൾ എനിയ്ക്കെന്താ ചെയ്യേണ്ടതെന്നൊരൂഹവും ഇല്ലായ്രുന്നു…
“”…എടാ… എന്നാലും… കീത്തു..”””_ പറയേണ്ടതെന്താന്ന് വല്യ പിടിയൊന്നുമില്ലേലും സംശയത്തോടെ ഞാനവനെനോക്കി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo