“”… എന്താ..?? അവൾക്കെന്താ..?? ഇന്നത്തെദിവസം ഇത്രേന്നേരമായല്ലോ, നീയവളെയൊന്നു കണ്ടിട്ടുണ്ടോ..?? ഒന്നൂല്ലേലും കല്യാണദിവസമല്ലേ, ഒരു വാക്കവള് നിന്നോടു മിണ്ടിയിരുന്നോ..??നീയെവിടെയാണെന്ന് അവളന്വേഷിച്ചോ..?? ഇല്ലല്ലോ..?? പിന്നെ നീയെന്നാകഴപ്പിനാടാ ഇത്രയ്ക്കു തൂറാമ്മുട്ടുന്നത്..??”””_ അവനാ ചോദിച്ചതിന് എനിയ്ക്കു മറുപടിയൊന്നുമുണ്ടായ്രുന്നില്ല…
എങ്കിലും,
“”…അല്ലടാ… അതുപിന്നെ..”””_ എന്നുപറഞ്ഞ് ഞാനെന്തോ മൊഴിയാനായി ശ്രെമിച്ചെങ്കിലും വാക്കുകൾ പൂർണ്ണമാക്കാൻ സമ്മതിയ്ക്കാതെ അവനിടയ്ക്കുകേറി…
“”…ഞാമ്പറഞ്ഞല്ലോ… എല്ലാം നിന്റെയിഷ്ടം..!!”””_ മുഖത്തു നോക്കാതെയായ്രുന്നു അവന്റെയാ മറുപടി…
എനിയ്ക്കാണെങ്കിൽ എന്തുചെയ്യണമെന്ന് യാതൊരു ഐഡിയയുമില്ലാതെ നിൽക്കാനേ കഴിഞ്ഞുള്ളൂ…
അതിനിടയിൽ നിസ്സഹായതയോടെ ഞാൻ ജോക്കുട്ടനെയൊന്നു നോക്കി…
“”…ഡാ… എന്തായാലും നമ്മളിവടെവരെ വന്നതല്ലേ..?? ആരേം വെറുപ്പിയ്ക്കാതെ നമുക്കൊന്നു മുഖംകാണിച്ചേക്കാം… ഒന്നൂല്ലേലും അവൾടെകല്യാണമല്ലേ..??”””_ എന്റവസ്ഥ കണ്ടിട്ടെന്നോണം ശ്രീയെയൊന്നു തണുപ്പിയ്ക്കാനായി മുന്നോട്ടുവന്നതാണ് ജോക്കുട്ടൻ…
പക്ഷെ അതിന്,
“”…ഡേയ്… നീ നിന്റെ ന്യായമ്പറഞ്ഞോ… അതുപക്ഷേ എന്തും വെള്ളന്തൊടാതെ വിഴുങ്ങാൻനിൽക്കുന്ന ഇവനെപ്പോലുള്ളവന്റടുക്കെ മതി… എന്റടുക്കെ നിൽക്കരുത്..!!”””_ എന്നൊരടിയായ്രുന്നു ശ്രീ…
ആ ഒറ്റ ഡയലോഗിൽ ജോക്കുട്ടന്റെ വായടഞ്ഞുപോയി…
“”…നെനക്കറിയാമോ, അധിരാവിലേ കീത്തൂനൊപ്പം ക്ഷേത്രത്തിപ്പോണംന്നു പറഞ്ഞ് ഇവനെ കുത്തിയെഴീപ്പിച്ചിട്ട്, ഇവൻകൂടെച്ചെന്നാ തൊലിഞ്ഞുപോകൂന്നുമ്പറഞ്ഞ് ആ തന്തയുംമോളൂടെ ഇവൻകൂടെ വരണ്ടാന്നുപറഞ്ഞ് അങ്കംവെട്ടിയിട്ടാ അവസാനം ഞാൻ കൂടെപ്പോയേ…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo