“”…അതുപിന്നെ കീത്തൂനേങ്കൊണ്ട് രാവിലേ ക്ഷേത്രത്തിപ്പോണോന്ന് ഇന്നലെയിവള് സിത്തൂനോടു പറഞ്ഞിരുന്നു… എന്നിട്ടിവൻ വരുന്നേനുമുന്നേ ശ്രീക്കുട്ടനൊപ്പമെന്തിനാ കീത്തൂനെ പറഞ്ഞുവിട്ടതെന്നു ചോദിയ്ക്കുവായ്രുന്നു..!!”””_ മറുപടിയ്ക്കൊപ്പം ഗ്ലാസ്സിൽ പകർന്നെടുത്ത ചായകൂടി അമ്മ പുള്ളിയ്ക്കുനേരെ നീട്ടി…
“”…അതെന്തിനാ ഇവനെയൊക്കെ ബോധിപ്പിയ്ക്കുന്നെ..?? പിന്നെ കീത്തൂനൊപ്പം ക്ഷേത്രത്തിപ്പോവാൻ ഇവനെന്തുകാര്യം..?? അല്ലേത്തന്നെ എരണക്കേട്… അതിനൊപ്പമിനി കൂടെനടന്ന് കൊച്ചിന്റെ ജീവിതംകൂടി നശിപ്പിയ്ക്കണമായ്രിയ്ക്കും..!!”””_ ഗ്ലാസ്സിലെച്ചായ ഊതിയാറ്റി തൊളേളലേയ്ക്കു തള്ളിക്കൊണ്ട് പുള്ളിപറഞ്ഞതും എനിയ്ക്കങ്ങട് വിറഞ്ഞുവന്നു…
ശെരിയ്ക്കും മൂക്കാമ്മണ്ടയിടിച്ചങ്ങു പൊട്ടിയ്ക്കാനെന്റെ കൈ തരിച്ചതാ…
…പിന്നെ കല്യാണവീട്ടിലിട്ട് തന്തേത്തല്ലുന്നത് നാണക്കേടാണല്ലോന്നു കരുതി ഞാനടങ്ങീന്നു മാത്രം.!
“”…അതേ… എനിയ്ക്കു നിങ്ങടെമോൾക്കൊപ്പം ക്ഷേത്രത്തിപ്പോയില്ലാന്നുവെച്ചങ്ങ് മലന്നുപോവാനൊന്നൂല്ല… ഈ വെളുപ്പാങ്കാലത്ത് തള്ളിക്കൊണ്ടെന്നെ വിളിച്ചേന്റെ കാര്യമ്മാത്രേ ഞാന്തിരക്കിയുള്ളൂ..!!”””_ പറഞ്ഞശേഷം പിന്നവടെ നിൽക്കാൻകൂട്ടാക്കാതെ ഞാൻ തിരിഞ്ഞുനടന്നു…
“”…കേട്ടോ… സ്വന്തം തന്തയോടു പറഞ്ഞതുകേട്ടോ… ഇതാണവന്റെ സ്വഭാവം… ഇങ്ങനൊരുത്തനെയാ നിങ്ങളെടുത്ത് തലേലുവെച്ചിട്ടു നടക്കുന്നെ..!!”””_ ആ പോണപോക്കിൽ ജോക്കുട്ടന്റമ്മയോടോ സീതാന്റിയോടോ കാർന്നോരെന്റെ സ്വഭാവം ചൂണ്ടിക്കാട്ടുന്നതു ഞാൻ കേട്ടെങ്കിലും സ്റ്റെയറുപാതിയോളം കേറിയതുകൊണ്ട് തിരിച്ചിറങ്ങാനെന്റെ മനസ്സനുവദിച്ചില്ല…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo