മുമ്പിൽപോകുന്ന ഒരു റോയൽഎൻഫീൽഡ് ക്ലാസ്സിക്…
…ഈ പൊട്ടവണ്ടി ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ..??
എത്രയാലോചിച്ചിട്ടും ആളെ പിടികിട്ടാതെവന്നപ്പോൾ ഞാൻവീണ്ടും കുപ്പിയെടുത്ത് മണത്തു…
“”…ഇവനാണെന്നറിഞ്ഞിരുന്നേൽ തൊഴിച്ചപ്പഴേ കേറിയിടിയ്ക്കേണ്ടതാ… അച്ചൂ… കേറ്റി വട്ടംവെയ്ക്കടീ… ഇന്നവന്റെ കാലു തല്ലിയൊടിയ്ക്കണം..!!”””_ ആളെ മനസ്സിലായപോലെ ശ്രീ വല്ലാതെമൂത്തു…
“”…അതൊന്നും വേണ്ട… നീ കേറ്റിയിറക്കടീ… ബാക്കി പിന്നെനോക്കാം… പോലീസ് നമ്മക്ക് പുല്ലാ..!!”””_ ജോക്കുട്ടൻ സീറ്റിൽ മലന്നുകിടന്ന് വെല്ലുവിളിച്ചു…
പക്ഷേ അതൊന്നും കേൾക്കാത്തഭാവത്തിൽ അച്ചു ഹോണടിച്ചവനെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിലായ്രുന്നു…
എന്നാലവൾക്ക് ഓവർടേക്ക് ചെയ്യേണ്ടിവന്നില്ല…
അതിനുമുന്നേ,
“”…ഹമ്മേ..!!!”””_ ന്നൊരു നിലവിളിയോടെ ബൈക്കിൽനിന്നുമവൻ തെറിച്ച് റോഡിലേയ്ക്കു വീണുരുണ്ടു…
പിന്നാലേ വലിയൊരു ശബ്ദത്തോടെ അവന്റെ ബുള്ളറ്റും…
അപ്പൊത്തന്നെ അച്ചു സഡൻബ്രെക്കിട്ട് വണ്ടിനിർത്തി…
പൊട്ടിയൊലിയ്ക്കുന്ന തലയുംപൊത്തിപ്പിടിച്ച് റോഡിൽക്കിടന്ന് ഞരങ്ങുന്നയവനെ അമ്പരപ്പോടെ നോക്കിയശേഷം തിരിയുമ്പോഴാണ് ശ്രീയും അച്ചുവും ശെരിയ്ക്കും ഞെട്ടിയത്…
മുക്കാൽ ഭാഗത്തോളം പൊട്ടിച്ചിതറിയ മാജിക്മൊമന്റിന്റെ കുപ്പിയുടെ കഴുത്തുമാത്രംപിടിച്ച് ഇരിയ്ക്കുവാണ് ഞാൻ…
വണ്ടിയുടെ വിൻഡോയ്ക്കൊപ്പം അവന്റെ തലയെത്തിയനേരം താഴ്ത്തിവെച്ചിരുന്ന ഗ്ലാസ്സിലൂടെ കൈ പുറത്തേയ്ക്കിട്ട് കയ്യിലിരുന്ന കാലിക്കുപ്പിയാൽ വീശിയടിച്ചിട്ട് ഒന്നുമറിയാത്തപോലിരുന്ന എന്നെനോക്കി ശ്രീക്കുട്ടൻ പല്ലുഞെരിച്ചു…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo