അതിനിടയിൽ ജോക്കുട്ടൻ വണ്ടിയിലേയ്ക്കു വാള് വെച്ചതുപോലും ഏതോ ഡ്രാഗൻകുഞ്ഞ് തീ തുപ്പുമ്പോലെയാണ് എനിയ്ക്കുതോന്നീത്…
പിന്നൊന്നും എനിയ്ക്കോർമ്മയില്ല…
കണ്ണുതുറക്കുന്നത് എപ്പോളാണെന്നൊരു പിടീമില്ല…
തലയൊക്കെ കുത്തിവലിയ്ക്കുന്ന വേദനയിലും മുള്ളാൻ മുട്ടിയതുകൊണ്ട് മാത്രം തപ്പിയെണീയ്ക്കുവായ്രുന്നു…
ആകെയൊരു മരവിപ്പ്…
തലയൊരു വഴിയ്ക്കുപോയാൽ കാലുരണ്ടും വേറൊരുവഴിയ്ക്ക്…
അങ്ങനെ കാറ്റുപിടിച്ച കെട്ടുവള്ളമ്പോലെ ഒരുവിധം ബാത്റൂമിൽക്കേറി മുള്ളി തിരിച്ചിറങ്ങുമ്പോഴാണ്
മീനാക്ഷി റൂമിലേയ്ക്കു വരുന്നത്…
ഒരിളംനീല നിറത്തിലുള്ള കാഞ്ചീപുരം പട്ടും അതിനുമാച്ചിങ്ങായ ബ്ലൗസ്സും ധരിച്ചെത്തിയ അവൾടെ കാതിലും കഴുത്തിലുമൊക്കെ ആവശ്യത്തിന് ആഭരണങ്ങളുമുണ്ട്…
കിളിയില്ലാണ്ടാണ് നടക്കുന്നതെങ്കിലെന്ത് സ്‌കാൻചെയ്യുന്നേലൊരു വീഴ്ച്ചയും ഞാൻ വരുത്തിയില്ല…
“”…ആഹാ.! സാറെണീറ്റോ..??”””_ റൂമിലേയ്ക്കു കയറിയപാടേ ഡോറടച്ചുകൊണ്ട് അവളൊരാക്കിയ ചിരിചിരിച്ചു…
“”…നീ രാവിലേ പോയതല്ലേ..?? എന്നിട്ടിപ്പോഴാണോ വരുന്നത്..??”””_ അടിച്ചു വെണ്ണീറായി തീയേത് പുകയേതെന്ന് അറിയാത്തവസ്ഥയിലും ഭർത്താവിന്റെ ഉത്തരവാദിത്വം കാണിയ്ക്കാൻ ഞാനമാന്തിച്ചില്ല…
“”…ഹലോ.! ഞാൻ നിങ്ങടെ പെങ്ങടെ മറുവീടിന് പോയിട്ടുവരുവാണ് മിഷ്ടർ..!!”””_ കിലുകിലേയുള്ള ശബ്ദത്തോടെ ആടയാഭരണങ്ങളൊക്കെ അഴിച്ചുമാറ്റുന്നതിനിടയിൽ അവളെന്നെ പുച്ഛിച്ചു…
“”…ങ്‌ഹേ… മറുവീടോ…?? എന്നിട്ട് ഞാൻ വന്നില്ലേ..??”””_ ഞാനൊരു ഞെട്ടലോടെ തിരക്കീതും അവളെന്നെ കണ്ണുരുട്ടി കലിപ്പിച്ചൊന്നു നോക്കി…

യദു മോനേ.. കല്യാണം കഴിഞ്ഞ് busy aayo